Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകനത്തമഴയിൽ...

കനത്തമഴയിൽ ഓഡിറ്റോറിയത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് വീട് തകർന്നു

text_fields
bookmark_border
കനത്തമഴയിൽ ഓഡിറ്റോറിയത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് വീട് തകർന്നു
cancel
camera_alt

ഓ​ഡി​റ്റോ​റി​യ​ത്തി​ന്റെ ചു​റ്റു​മ​തി​ൽ ത​ക​ർ​ന്ന് വീ​ട്ടി​ലേ​ക്ക് പ​തി​ച്ച​പ്പോ​ൾ

പ​ത്ത​നാ​പു​രം: ക​ഴി​ഞ്ഞ രാ​ത്രി പെ​യ്ത ക​ന​ത്ത​മ​ഴ​യി​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ന്റെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ത​ല​വൂ​ർ പ​റ​ങ്കി​മാം​മു​ക​ൾ ക​ല്ലു​വി​ള വ​ട​ക്കേ​തി​ൽ സാ​മു​വ​ൽ കു​ട്ടി​യു​ടെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ഉ​റ​ങ്ങി​കി​ട​ക്കു​ക​യാ​യി​രു​ന്ന സാ​മു​വ​ൽ​കു​ട്ടി​യു​ടെ ത​ല​യി​ലേ​ക്ക് വീ​ടി​ന്റെ ഇ​ഷ്ടി​ക വീ​ണ് സാ​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​ദ്ദേ​ഹ​ത്തെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സാ​മു​വ​ൽ കു​ട്ടി​യു​ടെ ഭാ​ര്യ ലി​സി​യു​ടെ നെ​റ്റി​ക്കും നി​സ്സാ​ര പ​രി​ക്കേ​റ്റു.

വ​ലി​യ ശ​ബ്ദ​ത്തോ​ടെ മ​തി​ൽ ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. വീ​ടി​നോ​ട് ചേ​ർ​ന്ന് ഉ​യ​ര​ത്തി​ൽ കെ​ട്ടി​പ്പൊ​ക്കി​യ ചു​റ്റു​മ​തി​ൽ പൂ​ർ​ണ​മാ​യും ഇ​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഓ​ട് പാ​കി​യി​രു​ന്ന വീ​ടി​ന്റെ മേ​ൽ​ക്കൂ​ര ഉ​ൾ​പ്പെ​ടെ താ​ഴേ​ക്ക് പ​തി​ച്ചു. അ​ത്ഭു​ത​ക​ര​മാ​യാ​ണ് സാ​മു​വ​ലും ലി​സി​യും ര​ക്ഷ​പ്പെ​ട്ട​ത്. അ​ശാ​സ്ത്രീ​യ​മാ​യി മ​തി​ൽ കെ​ട്ടി​പ്പൊ​ക്കി​യ​താ​ണ് അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ത​ക​ർ​ന്നു. വീ​ടി​നു​ള്ളി​ൽ അ​വ​ശേ​ഷി​ച്ച സാ​ധ​ന​ങ്ങ​ൾ പു​റ​ത്തേ​ക്ക് മാ​റ്റി.

വീ​ടി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളും ത​ക​ർ​ന്ന​തി​നാ​ൽ, പൊ​ളി​ച്ചു​മാ​റ്റേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​എം. ബി​ജു, ത​ഹ​സീ​ൽ​ദാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollamlocalnews
News Summary - കനത്തമഴയിൽ ഓഡിറ്റോറിയത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് വീട് തകർന്നു
Next Story