Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസർക്കാർ ഉത്തരവ്...

സർക്കാർ ഉത്തരവ് തടസ്സമായി: നടപ്പാലം നിർമിച്ചുനൽകി പഞ്ചായത്തംഗം

text_fields
bookmark_border
സർക്കാർ ഉത്തരവ് തടസ്സമായി: നടപ്പാലം നിർമിച്ചുനൽകി പഞ്ചായത്തംഗം
cancel
camera_alt

തെ​ന്മ​ല പ​ഞ്ചാ​യ​ത്തി​ലെ പു​ളി​മു​ക്ക് വാ​ർ​ഡി​ൽ പാ​റ​ക്കൊ​ങ്ക​ൽ ന​ട​പ്പാ​ലം മു​ൻ പ്ര​സി​ഡ​ന്റ് കെ. ​ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പു​ന​ലൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം പാ​ലി​ക്കാ​ൻ സ്വ​ന്തം കൈ​യി​ൽ നി​ന്ന് പ​ണം​മു​ട​ക്കി ന​ട​പ്പാ​ലം പ​ണി​ത് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ. തെ​ന്മ​ല പ​ഞ്ചാ​യ​ത്തി​ലെ പു​ളി​മു​ക്ക് വാ​ർ​ഡ് മെം​ബ​ർ എ​സ്.​ആ​ർ. ഷീ​ബ​യാ​ണ് താ​ൽ​ക്കാ​ലി​ക പാ​ലം നി​ർ​മി​ച്ചു​ന​ൽ​കി​യ​ത്. പാ​റ​ക്കൊ​ങ്ക​ൽ തോ​ടി​ന് കു​റു​കെ പാ​ലം ഇ​ല്ലാ​ത്ത​തി​നാ​ൽ മ​ഴ​ക്കാ​ല​ത്ത് ആ​ൾ​ക്കാ​ർ​ക്ക് ന​ട​ന്നു​പോ​കാ​ൻ പ്ര​യാ​സ​മാ​യി​രു​ന്നു. കു​ട്ടി​ക​ള​ട​ക്കം സ്കൂ​ളി​ൽ പോ​കാ​ൻ വ​ള​രെ ബു​ദ്ധി​മു​ട്ടി​യി​രു​ന്നു.

ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഇ​വി​ടെ ന​ട​പ്പാ​ലം നി​ർ​മി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ങ്കി​ലും സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ത​ട​സ്സ​മാ​യി. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വി​ടെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി എ​ത്തി​യ എ​സ്.​ആ​ർ. ഷീ​ബ​യോ​ട് ഇ​വി​ട​ത്തെ കു​ടും​ബ​ങ്ങ​ൾ ന​ട​പ്പാ​ല​ത്തി​ന്റെ ആ​വ​ശ്യം പ​റ​ഞ്ഞി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് ത​ൽ​ക്കാ​ലം പാ​ലം നി​ർ​മി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​ണ്ടാ​ണ് സ്വ​യം പ​ണം മു​ട​ക്കാ​ൻ ത​യാ​റാ​യ​തെ​ന്ന് ഷീ​ബ പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റ് കെ. ​ശ​ശി​ധ​ര​ൻ നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Newsgovernment orderPanchayat MemberKollamobstruction
News Summary - Government order obstructed: Panchayat member builds footbridge
Next Story