മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായി കായലിലെ മാലിന്യം
text_fieldsതാന്നി കായലിൽ പാലത്തിനടുത്ത് അടിഞ്ഞുകൂടിയ മാലിന്യം
ഇരവിപുരം: കായലിൽ മാലിന്യം അടിഞ്ഞുകൂടുന്നത് മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായി. പരവൂർ കായലിന്റെ ഭാഗമായ മയ്യനാട് താന്നി കായലിലാണ് പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ അടിഞ്ഞുകൂടുന്നത്. താന്നി പാലത്തിനടുത്തായാണ് മാലിന്യം അധികവും. മാലിന്യം കുന്നുകൂടിയതോടെ മത്സ്യത്തൊഴിലാളികൾക്ക് വലവീശിയും മുങ്ങിത്തപ്പിയും മീൻ പിടിക്കാൻ കഴിയാത്ത സ്ഥിതിയാണ്. മാലിന്യം കുന്നുകൂടിക്കിടക്കുന്നതിനാൽ മത്സ്യക്കൂട്ടം ഇവിടെ തങ്ങിനിൽക്കില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മയ്യനാട് പഞ്ചായത്തും ഫിഷറീസ് വകുപ്പും മുൻകൈയെടുത്ത് കായലിലെ മാലിന്യം നീക്കം ചെയ്യണമെന്ന ആവശ്യമാണ് ഉയരുന്നത്.

