ഭീഷണിയായി മാലിന്യക്കൂമ്പാരം
text_fieldsകേരളപുരം ബസ്സ്റ്റാൻഡിന് പിന്നിലെ മാലിന്യക്കൂമ്പാരം
കുണ്ടറ: കേരളപുരം ജങ്ഷനില്‍ കൊട്ടാരക്കര ഭാഗത്തേക്കുള്ള ബസ് സ്റ്റാൻഡിന് പിന്നിലെ മാലിന്യക്കൂമ്പാരം ഭീഷണി. റെയില്‍വേ അവരുടെ അതിര്‍ത്തി മതില് കെട്ടിത്തിരിച്ചിരിക്കുന്നതിനാല്‍ അതിനു മുകളിലൂടെയാണ് മാലിന്യം തള്ളുന്നത്. റെയില്‍വേയുടെ സ്ഥലമായതിനാല്‍ പഞ്ചായത്ത് തിരിഞ്ഞു നോക്കുന്നില്ല.
കൊല്ലം-തിരുമംഗലം ദേശീയപാതയോട് ചേര്‍ന്ന് റെയില്‍വേ പുറംപോക്കിലാണ് മാലിന്യം. ദേശീയപാത കൊറ്റങ്കര പഞ്ചായത്തിന്റെയും പെരിനാട് പഞ്ചായത്തിന്റെയും അതിര്‍ത്തിയുമാണ്. മഴയായാല്‍ മാലിന്യം വെള്ളത്തില്‍ കുതിര്‍ന്ന് ദുര്‍ഗന്ധം വമിക്കും. രോഗാണുക്കളുടെ ‘ഉൽപാദന കേന്ദ്ര’വുമായും മാറും.

