കനാലിൽ മാലിന്യം കുമിഞ്ഞുകൂടി: ശാശ്വതപരിഹാരം വേണമെന്നാവശ്യം
text_fieldsകൊല്ലം ഉപാസന ഹോസ്പിറ്റലിന്റെ മുൻവശത്തെ റെയിൽവേ ഭൂമിയിലെ ഓടയിൽ അടിഞ്ഞുകൂടിയ മാലിന്യം കോർപറേഷൻ അധികൃതർ കോരി സമീപത്തുതന്നെ മാറ്റിവെക്കുന്നു
കൊല്ലം: ചിന്നക്കട ഉപാസന ആശുപത്രിക്ക് സമീപം കനാലിൽ മാലിന്യം കുമിഞ്ഞുകൂടിയതോടെ മൂക്കുപൊത്തേണ്ടസ്ഥിതി. റെയിൽവേ പുറമ്പോക്ക് ഭൂമിയിലൂടെ വരുന്ന കനാലിലാണ് മാലിന്യം നിറഞ്ഞത്. ഇതോടെ മലിനജലം പരിസരത്തെ പള്ളിയിൽ ഉൾപ്പെടെ കയറുന്ന അവസ്ഥയായി. പരാതിയെ തുടർന്ന് കോർപറേഷൻ ശുചീകരണ തൊഴിലാളികളെത്തി മാലിന്യം കോരി മാറ്റി വെള്ളമൊഴുക്കിന് വഴിയൊരുക്കി. എന്നാൽ, മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം ഇതുവഴി ഉണ്ടാകില്ലെന്ന പരാതിയുയരുന്നുണ്ട്.
പരിസരത്തെ ഹോട്ടലിൽനിന്നുള്ളത് ഉൾപ്പെടെ മലിനജലം കനാലിലേക്ക് വരുന്നുണ്ടെന്നാണ് പരാതി. ഇതുകൂടാതെയാണ് ആളുകൾ ഇവിടെ മാലിന്യം വലിച്ചെറിയുന്നത് പതിവാക്കിയിരിക്കുന്നത്. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ കോർപറേഷൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

