കാറിൽ കഞ്ചാവ് വിൽപന; രണ്ടുപേർ അറസ്റ്റിൽ
text_fieldsഅനിൽകുമാർ, സുരേഷ്
കൊല്ലം: ശക്തികുളങ്ങര ഫോർട്ട് ഭാഗത്ത് വിൽപനക്കായി കാറിൽ കടത്തിക്കൊണ്ടുവന്ന അര കിലോ കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് പിടികൂടി. കൊല്ലം ചിന്നക്കട ആണ്ടാമുക്കം കുളത്തിൽ പുരയിടം അഖിൽ ഭവനത്തിൽ അനിൽകുമാർ (57-ചിന്നക്കട ഉണ്ണി), നീണ്ടകര വേട്ടുതറ അത്തിക്കൽ വീട്ടിൽ സുരേഷ് (51) എന്നിവരെയാണ് കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദും സംഘവും പിടികൂടിയത്.
കാറും കഞ്ചാവു വിൽപന നടത്തിയ 3000 രൂപയും കസ്റ്റഡിയിലെടുത്തു. ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ല നേതാവായിരുന്ന അനിൽകുമാറും ഇയാളുടെ വീട്ടിൽ താമസിക്കുന്ന സഹായി സുരേഷും ചേർന്ന് രാത്രികളിൽ ശക്തികുളങ്ങര, നീണ്ടകര ഭാഗങ്ങളിൽ കാറിൽ എത്തി മത്സ്യത്തൊഴിലാളികൾക്കും ആൺകുട്ടികൾക്കും കഞ്ചാവ് വിൽക്കുന്നെന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ഷാഡോ ടീമിനെ നിയോഗിച്ച് രഹസ്യനിരീക്ഷണം നടത്തിവരുകയായിരുന്നു.
നീണ്ടകര ഭാഗത്ത് കഞ്ചാവ് വിൽപന നടത്തെവ എക്സൈസ് വാഹനം കണ്ട് ഇവർ കാറുമായി രക്ഷപ്പെടാൻ ശ്രമിച്ചു. എക്സൈസ് സംഘം കാർ പിന്തുടർന്ന് ശക്തികുളങ്ങര ഭാഗത്ത് െവച്ച് മുന്നിൽ ജീപ്പ് കുറുകെ െവച്ച് പിടികൂടുകയായിരുന്നു. 50 ഗ്രാമിെൻറ ഒരു പാക്കറ്റ് ഏജൻറുമാർക്ക് 3000 രൂപ നിരക്കിലാണ് നൽകുന്നത്.
അവർ ഗ്രാമിന് 300 രൂപ നിരക്കിൽ വിൽപന നടത്തും. തമിഴ്നാട്ടിൽ പോയാണ് അനിൽകുമാർ വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നത്. മൂന്നുവർഷം മുമ്പ് നാലര കിലോ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിനിടെ അനിൽകുമാർ അമരവിള എക്സൈസ് ചെക് പോസ്റ്റിൽ പിടിയിലായിരുന്നു. രണ്ടു വർഷം മുമ്പ് ശാസ്താംകോട്ട െവച്ച് 1.050 കിലോ കഞ്ചാവുമായി ശാസ്താംകോട്ട എക്സൈസ് സർക്കിൾ പാർട്ടി അറസ്റ്റ് ചെയ്തിരുന്നു. രണ്ട് കേസുകളിലും ജാമ്യത്തിൽ കഴിഞ്ഞുവരവെയാണ് വീണ്ടും പിടിയിലായത്.
കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഇയാളുടെ പേരിൽ നിരവധി കഞ്ചാവ് കേസുകളും ക്രിമിനൽ കേസുകളും നിലവിലുണ്ട്. പ്രായപൂർത്തിയാകാത്തകുട്ടികൾക്ക് കഞ്ചാവ് വിൽപന നടത്തിയതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവ്, പ്രിവൻറിവ് ഓഫിസർ ശ്യാംകുമാർ, ബിനുലാൽ, സിവിൽ എക്സൈസ് ഓഫിസർമാരായ നഹാസ്, ശ്രീനാഥ്, നിതിൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

