ബൈക്കിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപന; യുവാവ് അറസ്റ്റിൽ
text_fieldsകൊല്ലം: ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപന നടത്തിയ യുവാവിനെ ഒന്നേകാൽ കിലോ കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തു. മയ്യനാട് കൊന്നയിൽമുക്ക് മംഗലത്ത് വീട്ടിൽ ഷെമീർ ഷാജിയാണ് (25) അറസ്റ്റിലായത്.
യുവാക്കളെ കേന്ദ്രീകരിച്ചാണ് ഇയാൾ വിൽപന നടത്തിയിരുന്നത്. ഇയാളുടെ കൂട്ടാളിയായ തൃശൂർ സ്വദേശിക്കായി അന്വേഷണം ആരംഭിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു. കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷദിെൻറ നേതൃത്വത്തിലായിരുന്നു പരിശോധന.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പട്രോളിങ്ങിൽ ലഹരിഗുളികകളും കഞ്ചാവുമായി മങ്ങാട് മഹാത്മാനഗർ 186 രേവതി ഭവനം വീട്ടിൽ ശിവയെയും കഞ്ചാവ് കൈവശം വെച്ചതായി കണ്ടെത്തിയതിന് പള്ളിത്തോട്ടം ക്യു.എസ്.എസ് കോളനിയിൽ വെളിച്ചം നഗർ 168ൽ ഷെഹിനാർ (32), കൊല്ലം പള്ളിമുക്ക് തോപ്പിൽ വീട്ടിൽ ഹഫീസ് (30), പള്ളിമുക്ക് പയറ്റുവിള വീട്ടിൽ ആദർശ് (25) മുണ്ടക്കൽ തെക്കേവിള സൗഹൃദ നഗർ 195 കൊച്ചു വീട്ടിൽ പടിഞ്ഞാറ്റതിൽ അഖിൽ (24) എന്നിവരെയും അറസ്റ്റ് ചെയ്തു.
ഇൻസ്പെക്ടർ ടി. രാജീവ്, പ്രിവൻറീവ് ഓഫിസർ നിഷാദ്, വിധു കുമാർ, അനിൽകുമാർ, ബിനുലാൽ, സിവിൽ എക്സൈസ് ഓഫിസർമാരായ നഹാസ്, ശ്രീനാഥ് നിതിൻ, ശരത്ത് കബീർ, മനു കെ.മണി നിതിൻ എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

