Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതുടർ നടപടികൾ...

തുടർ നടപടികൾ എങ്ങുമെത്തിയില്ല: റോഡ് അടയ്ക്കുന്നത് നീളും

text_fields
bookmark_border
തുടർ നടപടികൾ എങ്ങുമെത്തിയില്ല: റോഡ് അടയ്ക്കുന്നത് നീളും
cancel
camera_alt

പാ​ല​ത്തി​ന്റെ ഒ​രു​ഭാ​ഗം അ​ട​ച്ച നി​ല​യി​ൽ

കൊ​ട്ടി​യം: ക​ല്ലും​താ​ഴം മു​ത​ൽ അ​യ​ത്തി​ൽ വ​രെ​യു​ള്ള ബൈ​പാ​സ് റോ​ഡ് അ​ട​ച്ചി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ​ന​ട​പ​ടി​ക​ൾ എ​ങ്ങും എ​ത്തി​യി​ല്ല.

റോ​ഡ് അ​ട​ച്ചി​ടു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി അ​യ​ത്തി​ൽ ജ​ങ്ഷ​നി​ലെ മേ​ൽ പാ​ല​ത്തി​ന​ടി​യി​ലൂ​ടെ ഇ​രു​വ​ശ​ത്തേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്റെ വാ​ക്ക് പാ​ഴ്വാ​ക്കാ​യി മാ​റി. ഇ​പ്പോ​ഴും ഒ​രു വ​ശ​ത്തേ​ക്ക് മാ​ത്ര​മാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്.

കൊ​ല്ല​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് മേ​ൽ​പാ​ല​ത്തി​ന​ടി​യി​ലൂ​ടെ ക​ട​ത്തി​വി​ടു​ന്ന​ത്. ക​ണ്ണ​ന​ല്ലൂ​രി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ സ​ർ​വി​സ് റോ​ഡി​ലൂ​ടെ മേ​ൽ​പ്പാ​ല​ത്തി​ന് അ​ര കി​ലോ​മീ​റ്റ​ർ ദൂ​രെ തെ​ക്കു​ഭാ​ഗ​ത്ത് പോ​യി തി​രി​ഞ്ഞു​വ​രേ​ണ്ട സ്ഥി​തി​യാ​ണ്. ക​ല്ലും​താ​ഴ​ത്തും അ​യ​ത്തി​ലും മേ​ൽ​പാ​ല​ത്തി​ന​ടി​യി​ൽ ടാ​റി​ങ് ജോ​ലി​ക​ൾ​പോ​ലും ന​ട​ത്തി​യി​ട്ടി​ല്ല. മേ​വ​റം, പാ​ല​ത്ത​റ, കൊ​ട്ടി​യം, ചാ​ത്ത​ന്നൂ​ർ തു​ട​ങ്ങി​യ മേ​ൽ​പാ​ല​ങ്ങ​ൾ​ക്ക​ടി​യി​ലു​ള്ള റോ​ഡു​ക​ൾ എ​ല്ലാം ടാ​ർ ചെ​യ്തി​ട്ടും അ​യ​ത്തി​ൽ ജം​ഗ്ഷ​നി​ൽ ടാ​റി​ങ് ജോ​ലി​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ല.

റോ​ഡ് അ​ട​യ്ക്കു​മ്പോ​ൾ പാ​ല​ത്തി​ന​ടി​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്ന​ത്. അ​യ​ത്തി​ൽ പാ​ല​ത്തി​ന​ടി​യി​ലൂ​ടെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് മാ​ത്രം വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​തി​നാ​ൽ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കും ഉ​ണ്ടാ​കാ​റു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ClosureKollamroad
News Summary - Further steps have not led anywhere: Road closure will continue
Next Story