അഞ്ച് കിലോയോളം കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ
text_fieldsപുനലൂർ: ഓപറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ അഞ്ചു കിലോയോളം കഞ്ചാവുമായി നാല് യുവാക്കളെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. ആര്യങ്കാവ് കരയാളമെത്ത് വിഷ്ണു ഭവനിൽ ബി. ജിഷ്ണു (20), ഇടമൺ പവർ സ്റ്റേഷൻ സമീപം പുതുവൽ പുത്തൻ വീട്ടിൽ ബി. റോഷൻ (25), ഇടപ്പാളയം റെയിൽവേ സ്റ്റേഷൻ സമീപം രാധികാ ഭവനിൽ ആർ. ശ്യാം (28), പുത്തൂർ മന്ദിരം ജങ്ഷനിൽ ഉദയന്നൂർ വീട്ടിൽ കെ. അനന്തു (28)എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച പുലർച്ചെ മൂന്നോടെ ഇടമൺ സത്രംമുക്കിൽ നൈറ്റ് പട്രോളിങ്ങിന് എത്തിയ എസ്.ഐ സുരേഷ് പണിക്കർ, സി.പി.ഒ വിപിൻ എന്നിവരാണ് ഇവരെ പിടികൂടിയത്. കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം കാടുമൂടിയ ഭാഗത്ത് ബൈക്കുമായി സംശയാസ്പദ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കൈവശമുള്ള ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കൈമാറാൻ എത്തിയവരാണെന്ന് മനസ്സിലായത്. ഓണത്തിന് ചില്ലറ വിൽപ്പനക്കായി കൊണ്ടുവന്നതാണ്. ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

