Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎം.ഡി.എം.എയുമായി നാല്​...

എം.ഡി.എം.എയുമായി നാല്​ യുവാക്കൾ​ പിടിയിൽ

text_fields
bookmark_border
youths arrested with MDMA
cancel
camera_alt

എം.​ഡി.​എം.​എ​യു​മാ​യി അ​റ​സ്റ്റി​ലാ​യ സെ​യ്ദ​ലി, അ​ഭി​ന​ന്ദ്, നി​തി​ൻ, നാ​ദി​ർ​ഷ എ​ന്നി​വ​ർ

കൊല്ലം/പാരിപ്പള്ളി: മ​യ​ക്കുമ​രു​ന്ന് വ്യ​പാ​ര​വും ഉ​പ​യോ​ഗ​വും ത​ട​യു​ന്ന​തി​നാ​യി പൊ​ലീ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സി​റ്റി പൊ​ലീ​സ്​ പ​രി​ധി​യി​ലെ മൂ​ന്ന് പൊ​ലീ​സ്​ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നാ​ല്​ യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. പ​ള്ളി​ത്തോ​ട്ടം എ​ച്ച്.​സി കോ​മ്പൗ​ണ്ട്, ഗാ​ന്ധി ന​ഗ​ർ 95, ഷി​ബി​നാ മ​ൻ​സി​ലി​ൽ നാ​ദി​ർ​ഷാ (25), തേ​വ​ള്ളി പാ​ല​സ്​ ന​ഗ​ർ 71ൽ, ​ക​ല്പി​ടാ​ന്തി വ​ട​ക്ക​തി​ൽ നി​ഥി​ൻ (23), ദേ​ശിം​ഗ​നാ​ട് ന​ഗ​ർ 34ൽ ​വ​ട​ക്കേ മു​ള​ങ്കാ​ട​കം അ​ഭി​ന​ന്ദ് (20), കി​ളി​കൊ​ല്ലൂ​ർ കോ​യി​ക്ക​ൽ, എ.​എ​സ്​ മ​ൻ​സി​ലി​ൽ സെ​യ്ദാ​ലി (25) എ​ന്നി​വ​രാ​ണ് വി​വി​ധ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്.

പ​ള്ളി​ത്തോ​ട്ടം എ​ച്ച്.​സി കോ​മ്പൗ​ണ്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ കാ​റി​ൽ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 1460 മി.​ഗ്രാം എം.​ഡി.​എം.​എ​യു​മാ​യി നാ​ദി​ർ​ഷാ​യെ​ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ള്ളി​ത്തോ​ട്ടം ഇ​ൻ​സ്​​പെ​ക്ട​ർ ഫ​യാ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ​മാ​രാ​യ സ്റ്റെ​പ്റ്റോ ജോ​ൺ, സു​നി​ൽ, എ​സ്.​സി.​പി.​ഒ ഷാ​ന​വാ​സ്​ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കൊ​ല്ലം ഈ​സ്റ്റ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് സ്​​കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 855 മി​ല്ലി ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി നി​ഥി​നും അ​ഭി​ന​ന്ദും പി​ടി​യി​ലാ​യ​ത്. ഇ​ൻ​സ്​​പെ​ക്ട​ർ അ​രു​ണി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ ജി​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പാ​രി​പ്പ​ള്ളി​യി​ൽ പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ പി​ടി​യി​ലാ​യ സെ​യ്ദാ​ലി​യി​ൽ​നി​ന്ന് 415 ഗ്രാം ​ക​ഞ്ചാ​വും 3.06 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ മു​മ്പും നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​യാ​ളാ​ണ്. യൗ​വ്വ​ന​ക്കാ​ർ​ക്കും മ​റ്റും വി​ൽ​പ​ന ന​ട​ത്തി അ​മി​താ​ദാ​യം ഉ​ണ്ടാ​ക്കാ​ൻ വേ​ണ്ടി സൂ​ക്ഷി​ച്ചി​രു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് പൊ​ലീ​സ്​ പ്ര​തി​ക​ളി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്.

സ​മൂ​ഹ​ത്തി​ൽ പ്ര​ത്യേ​കി​ച്ച് യു​വാ​ക്ക​ളി​ൽ വ​ർ​ധി​ച്ച് വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നും ഇ​ത്ത​രം ല​ഹ​രി വ്യാ​പാ​രം ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളെ പി​ടി​കൂ​ടു​ന്ന​തി​നു​മാ​യി ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ മെ​റി​ൻ ജോ​സ​ഫ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youths arrested with MDMA
News Summary - Four youths arrested with MDMA
Next Story