കുമ്മിളിൽ രണ്ട് മാസത്തിനിടെ ആത്മഹത്യചെയ്തത് നാല് വിദ്യാർഥികൾ
text_fieldsrepresentative image
കടയ്ക്കൽ: കുമ്മിൾ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ രണ്ട് മാസത്തിനിടെ ആത്മഹത്യ ചെയ്തത് നാല് വിദ്യാർഥികൾ. ഓൺലൈൻ ക്ലാസുകൾ തുടരുന്നതിനിടയിലാണ് വ്യത്യസ്ത കാരണങ്ങളാൽ വിദ്യാർഥികൾ ജീവനൊടുക്കിയത്. രണ്ട് ദിവസം മുമ്പ് മരണപ്പെട്ട എട്ടാം ക്ലാസുകാരനാണ് ആത്മഹത്യ ലിസ്റ്റിലെ അവസാന പേരുകാരൻ. കിടപ്പുമുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷിതാക്കൾ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർ രക്ഷിതാവിെൻറ ശ്രദ്ധയിൽപെടുത്തിയ പഠനകാര്യങ്ങൾ ചോദിച്ചതാണ് ആത്മഹത്യക്ക് കാരണമായതെന്ന് പറയുന്നു. എട്ടാം ക്ലാസിലെ തന്നെ വിദ്യാർഥിയാണ് ഇതിന് മുമ്പ് ആത്മഹത്യ ചെയ്തത്. വീടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പറയുന്നു. കിടപ്പ് മുറിയിൽ തൂങ്ങിയായിരുന്നു ജീവനൊടുക്കിയത്. ഹയർ സെക്കൻഡറി പരീക്ഷഫലം വന്നതിെൻറ തൊട്ടടുത്ത ദിവസമായിരുന്നു രണ്ട് പ്ലസ് ടു വിദ്യാർഥിനികൾ ആത്മഹത്യ ചെയ്തത്. തച്ചോണം സ്വദേശിനി ജീവനൊടുക്കിയത് പരീക്ഷയിൽ തോൽവി അറിഞ്ഞതിനെ തുടർന്നായിരുന്നു.
വാഴ്വേലിക്കോണം സ്വദേശിനി ആത്മഹത്യ തെരഞ്ഞെടുത്തത് വീട്ടിൽ വഴക്ക് പറഞ്ഞതിനെ തുടർന്നും. ഇവരും തൂങ്ങിയാണ് മരിച്ചത്. ഇതിന് മുമ്പ് കൊണ്ടോടി സ്വദേശിനിയായ വിദ്യാർഥിനിയും ഇതേ വഴി തെരഞ്ഞെടുത്തിരുന്നു. പ്രണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു ആത്മഹത്യയിലേക്ക് നയിച്ചത്. ഇതിനിടെ മുക്കുന്നം സ്വദേശിയായ ഹയർസെക്കൻഡറി വിദ്യാർഥിനി ആത്മഹത്യാശ്രമം നടത്തിയിരുന്നു. സ്കൂൾ വിദ്യാർഥികൾ നേരത്തെയും ആത്മഹത്യ ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇക്കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് വിദ്യാർഥികൾ ആത്മഹത്യ ചെയ്തത് സ്കൂൾ അധികൃതരെയും നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്. മുതിർന്നവരും ഇവിടെ ആത്മഹത്യ തെരഞ്ഞെടുക്കുന്നവരിൽ മുന്നിലാണ്. കുമ്മിൾ കൂടി ഉൾപ്പെടുന്ന കടയ്ക്കൽ െപാലീസ് സ്റ്റേഷൻ സംസ്ഥാനത്ത് തന്നെ ആത്മഹത്യനിരക്ക് കൂടിയ സ്റ്റേഷനുകളുടെ പട്ടികയിലാണ്. 1993 െൻറ അവസാനത്തോടെയാണ് കടയ്ക്കൽ മേഖലയിൽ ആത്മഹത്യ ഉയരുന്നത്. 94 ൽ 66 , 95 ൽ 68 , 96 ൽ 61, 97 ൽ 76 , 98 ൽ 80, 99 ൽ 66 , 2000 ൽ 60, 2001 ൽ 73, 02 ൽ 87, 03 ൽ 69 , 04 ൽ 55 ,05 ൽ 91 , 06 ൽ 72 , 07 ൽ 75 എന്നിങ്ങനെയായിരുന്നു കടയ്ക്കൽ സ്റ്റേഷൻ പരിധിയിലെ അത്മഹത്യനിരക്ക്. രാജ്യത്ത് ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്യുന്ന ജില്ലയായി കൊല്ലം എത്തിയപ്പോൾ കടയ്ക്കൽ െപാലീസ് സ്റ്റേഷൻ പരിധിയായിരുന്നു ജില്ലയിൽ മുന്നിൽ നിന്നത്.
2008 മുതൽ 2020 വരെ ആത്മഹത്യ നിരക്ക് കൂടിയും കുറഞ്ഞുമിരുന്നു. കടയ്ക്കൽ െപാലീസ് സ്റ്റേഷൻ വിഭജിച്ച് ചിതറ സ്റ്റേഷൻ രൂപവത്കരിച്ചതോടെ ആത്മഹത്യ പട്ടികയിൽ കുറവുണ്ടായതിെൻറ ആശ്വാസത്തിലായിരുന്നു ഉദ്യോഗസ്ഥർ. വിദ്യാർഥികളുടെ ആത്മഹത്യനിരക്ക് ഉയരുന്നത് ഇപ്പോഴാണ്. കുമ്മിൾ മേഖലയോട് ചേർന്ന തിരുവനന്തപുരം ജില്ലയിലെ കല്ലറ, പാങ്ങോട് മേഖലകളിലും ആത്മഹത്യനിരക്ക് കൂടുതലാണ്. സ്ത്രീ- പുരുഷ ഭേദമില്ലാതെ ഇവിടങ്ങളിലുള്ളവർ ആത്മഹത്യ തെരഞ്ഞെടുക്കുന്ന കാര്യം ഇന്നും അജ്ഞാതം. ബാത്ത് റൂമിെൻറ കൊളുത്തിലും മരക്കൊമ്പിലും കൊടിമരത്തിലും വരെ തൂങ്ങിമരിക്കാൻ ഇടം കണ്ടെത്തുന്നവരാണ് മേഖലയിലുള്ളവർ.
ആത്മഹത്യ ശ്രമം പരാജയപ്പെട്ട ശേഷം വീണ്ടും അതേ മാർഗത്തിൽ തന്നെ മരണം വരിക്കുന്നവരും കൂടുതലാണ്. കടയ്ക്കൽ മേഖല മരണതുരുത്താകുന്നതിനെക്കുറിച്ച് ഇന്നുവരെ ഒരു പഠനവും നടന്നിട്ടില്ല. വിദ്യാർഥികളുടെ ആത്മഹത്യനിരക്ക് ഉയർന്നതോടെ കൗൺസലിങ് നൽകാൻ അധികൃതർ തയാറാവണമെന്ന ആവശ്യത്തിലാണ് രക്ഷിതാക്കളും നാട്ടുകാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

