കൊല്ലം ജില്ലയിൽ നാലുലക്ഷം പേരെ കോൺഗ്രസ് അംഗങ്ങളാക്കും -രാജേന്ദ്രപ്രസാദ്
text_fieldsകോൺഗ്രസ് മെംബർഷിപ് കാമ്പയിന്റെ ഭാഗമായി ആരംഭിച്ച വാർ റൂം ഡി.സി.സി പ്രസിഡൻറ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം: ജില്ലയിൽ കോൺഗ്രസ് അംഗത്വ വിതരണത്തിലൂടെ നാലുലക്ഷം പേരെ പാർട്ടി അംഗങ്ങളാക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് പി. രാജേന്ദ്രപ്രസാദ്.
അംഗത്വ വിതരണത്തിലൂടെ പാർട്ടിയുടെ ജനകീയ അടിത്തറ വിപുലമാക്കും. കോൺഗ്രസ് ഡിജിറ്റൽ മെംബർഷിപ് കാമ്പയിന്റെ ഭാഗമായി ഡി.സി.സി ഓഫിസിൽ ആരംഭിച്ച വാർ റൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡൻറ് എസ്. വിപിനചന്ദ്രൻ അധ്യക്ഷത വഹിച്ചു. സൂരജ് രവി, അൻസർ അസീസ്, എൻ. ഉണ്ണികൃഷ്ണൻ, ശോഭ സുധീഷ്, വേണു ജെ. പിള്ള, വി.എസ്. ജോൺസൺ, ആർ. ശശിധരൻപിള്ള, ആർ.എസ്. കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

