വാടക വീട്ടിൽ നിന്ന് 120 ലിറ്റർ കാേട പിടികൂടി; നാല് പേർ അറസ്റ്റിൽ
text_fieldsചാരായം നിർമിക്കുന്നതിനിടെ പിടിയിലായ പ്രതികൾ
ഓയൂർ: വാടകയ്ക്ക് വീടെടുത്ത് ചാരായം നിർമിച്ച് നൽകുന്ന സംഘത്തിലെ നാലുപേരെ പൂയപ്പള്ളി പാെലീസ് അറസ്റ്റ് ചെയ്തു. ചാരായം നിർമ്മിക്കുന്നതിനായി കോടകലക്കിക്കൊണ്ടിരുന്നതിനിടയിലാണ് പ്രതികൾപിടിയിലായത്. അമ്പലംകുന്ന് നെട്ടയം ഷിജിന മൻസിലിൽ സിയാദ്(26), നെട്ടയം,ജയന്തിവിലാസത്തിൽ ജയന്ത്കുമാർ(44), ചെറുവക്കൽ, കൊല്ലംവിളയിൽ ചോതിഭവനിൽ മനോജ് (38), ഇളവൂർ, ചരുവിള പുത്തൻവീട്ടിൽ രഘു(49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതിയായ സിയാദ് ഇളവൂർ കോളനിയിൽ വാടകയ്‌ക്കെടുത്ത വീട് കേന്ദ്രീകരിച്ച് വ്യാജ ചാരായം വാറ്റുന്നതായി പൂയപ്പള്ളി സി.ഐ രാജേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്.
ഇവരുടെപക്കൽ നിന്നും രണ്ട് വലിയ ബക്കറ്റുകളിലും കലങ്ങളിലും സൂക്ഷിച്ചിരുന്ന 120 ലിറ്റർ കോടപിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പൂയപ്പള്ളി സി.ഐ. രാജേഷ് കുമാറിെൻറ നിർദ്ദേശപ്രകാരം എസ്.ഐ. അഭിലാഷ്, ജി.എസ്.ഐ. സജീവ്, എസ്.സി. പി.ഒ ബിനു എന്നിവരടങ്ങുന്ന പാെലീസ് സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.