Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവാവിനെ...

യുവാവിനെ അ​ടി​ച്ചുകൊലപ്പെടുത്തിയ കേസില്‍ നാലുപേര്‍ അറസ്​റ്റില്‍

text_fields
bookmark_border
യുവാവിനെ അ​ടി​ച്ചുകൊലപ്പെടുത്തിയ കേസില്‍ നാലുപേര്‍ അറസ്​റ്റില്‍
cancel
camera_alt

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യ സു​നി​ല്‍, ജെ​യ്‌​സ​ന്‍, വി​പി​ന്‍, റെ​നി​ല്‍

ഇ​ര​വി​പു​രം: ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും മു​ന്നി​ല്‍വെ​ച്ച് ബ​ന്ധു​ക്ക​ളാ​യ യു​വാ​ക്ക​ള്‍ ചേ​ര്‍ന്ന് മ​ത്സ്യ​വി​ല്‍പ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ അ​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ നാ​ലു​പേ​രെ ഇ​ര​വി​പു​രം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

സം​ഘ​ത്തി​ല്‍പെ​ട്ട മ​റ്റ് ര​ണ്ടു​പേ​ര്‍ക്കാ​യി പൊ​ലീ​സ് തി​ര​ച്ചി​ല്‍ ഊ​ര്‍ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ര​വി​പു​രം വ​ള്ള​ക്ക​ട​വ് സൂ​നാ​മി ഫ്ലാ​റ്റ് നാ​ലി​ല്‍ വീ​ട്ടു​ന​മ്പ​ര്‍ എ​ട്ടി​ല്‍ സു​നി​ല്‍ (32), താ​ന്നി കാ​രി​ത്താ​സ് ഗാ​ര്‍ഡ​നി​ല്‍ നെ​ല്‍സ​ന്‍ വി​ല്ല​യി​ല്‍ വി​പി​ന്‍ (27, അ​ച്ചു), ജെ​യ്‌​സ​ന്‍ (29-അ​പ്പു), താ​ന്നി ഫി​ഷ​ര്‍മെ​ന്‍ കോ​ള​നി​യി​ല്‍ റെ​നി​ല്‍ (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന് താ​ന്നി ആ​ദി​ച്ച​മ​ണ്‍ തോ​പ്പി​ന​ടു​ത്ത് ഫി​ഷ​ര്‍മെ​ന്‍ കോ​ള​നി​യി​ല്‍ രാ​ജു​ഭ​വ​നി​ല്‍ രാ​ജു(48)​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്​​റ്റ്.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ടി. ​നാ​രാ​യ​ണ​െൻറ​യും അ​സി. ക​മീ​ഷ​ണ​ര്‍ സോ​ണി ഉ​മ്മ​ന്‍ കോ​ശി​യു​ടെ​യും മേ​ല്‍നോ​ട്ട​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ങ്ങ​ള്‍ രൂ​പ​വ​ത്​​ക​രി​ച്ച് സി​റ്റി സൈ​ബ​ര്‍ സെ​ല്ലി​െൻറ സ​ഹാ​യ​ത്തോ​ടെ സം​സ്ഥാ​ന​ത്തും അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. ഇ​ര​വി​പു​രം ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി.​വി. അ​നി​ല്‍കു​മാ​ര്‍, എ​സ്.​ഐ അ​രു​ണ്‍ ഷാ ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murderarrested
News Summary - Four arrested in beating youth to death
Next Story