Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൈക്കൂലി കേസിൽ മുൻ സബ് ഇൻസ്‌പെക്ടർക്ക് ഏഴു വർഷം തടവ്

text_fields
bookmark_border
2015ൽ ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടർ ആയിരുന്നു ആർ. മോഹനൻ
കൈക്കൂലി കേസിൽ മുൻ സബ് ഇൻസ്‌പെക്ടർക്ക് ഏഴു വർഷം തടവ്
cancel
Listen to this Article

കൊല്ലം: കൈക്കൂലി കേസിൽ മുൻ സബ് ഇൻസ്‌പെക്ടർക്ക് ഏഴു വർഷം തടവും 20000 രൂപ പിഴയും വിധിച്ചു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് വിധി. 2015ൽ ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടർ ആയിരുന്ന ആർ. മോഹനൻ ആണ് അപകടത്തിൽ പെട്ട ഇരുചക്ര വാഹനം വിട്ടുകിട്ടുന്നതിനും എഫ്.ഐ.ആർ ലഭിക്കുന്നതിനുമായി 2000 രൂപ കൈക്കൂലി വാങ്ങിയത്.

അന്നത്തെ കൊല്ലം വിജിലൻസ് യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബി. രാധാകൃഷ്ണപിള്ള രജിസ്റ്റർ ചെയ് കേസിലാണ് ശിക്ഷ. എൻക്യുയറി കമീഷണർ ആൻഡ് സ്പെഷൽ ജഡ്ജ് (വിജിലൻസ്) ഡോ.സി.എസ്. മോഹിത് ആണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Former sub-inspector sentenced to seven years in prison in bribery case
Next Story