Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right...

മു​ന്ന​റി​യി​പ്പു​മാ​യി വ​നം വ​കു​പ്പ്; തെ​ന്മ​ല​യി​ലെ വി​നോ​ദസ​ഞ്ചാ​ര മേ​ഖ​ല​യി​ലും ക​ടു​വ

text_fields
bookmark_border
മു​ന്ന​റി​യി​പ്പു​മാ​യി വ​നം വ​കു​പ്പ്; തെ​ന്മ​ല​യി​ലെ വി​നോ​ദസ​ഞ്ചാ​ര മേ​ഖ​ല​യി​ലും ക​ടു​വ
cancel
camera_alt

തെ​ന്മ​ല പ​ള്ളം​വെ​ട്ടി എ​ർ​ത്ത് ഡാ​മി​ൽ ആ​ടി​നെ ക​ടു​വ പി​ടി​ച്ച​യി​ടം

പു​ന​ലൂ​ര്‍: ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യാ​യ തെ​ന്മ​ല ഇ​ക്കോ ടൂ​റി​സം മേ​ഖ​ല​യി​ലും ക​ടു​വ​യു​ടെ സ​ജീ​വ സാ​ന്നി​ധ്യ​ത്തെ തു​ട​ര്‍ന്ന് അ​പ​ക​ട മു​ന്ന​റി​യി​പ്പു​മാ​യി വ​നം വ​കു​പ്പ്. പ​ര​പ്പാ​ര്‍ ഡാ​മി​ന്റെ ആ​ക്‌​സി​ല​റി സ്പി​ല്‍വേ, ബോ​ട്ട് യാ​ര്‍ഡാ​യ പ​ള്ളം​വെ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ക​ടു​വ​യെ ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ച​ല്‍ ഫോ​റ​സ്റ്റ് റേ​ഞ്ചി​ന്റെ റി​സ​ര്‍വ് വ​ന​ത്തി​നോ​ട് ചേ​ര്‍ന്നു​ള്ള പ​ള്ളം​വെ​ട്ടി എ​ര്‍ത്ത് ഡാ​മി​നോ​ട് ചേ​ര്‍ന്ന് വ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ആ​ടി​നെ​യും പ​ശു​വി​നെ​യും ക​ടു​വ പി​ടി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ര്‍ന്ന് ഈ ​ഭാ​ഗ​ത്ത് വ​നം​വ​കു​പ്പ് നി​രീ​ക്ഷി​ച്ച് വ​രു​ക​യാ​ണ്. വ​ന​ത്തി​നു​ള്ളി​ല്‍ വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ളെ മേ​യാ​ന്‍ വി​ട​രു​തെ​ന്ന് വ​നം വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍കി. എ​ന്നാ​ല്‍ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് വ​രു​ന്ന​വ​ര്‍ക്ക് ഒ​രു ആ​ശ​ങ്ക​യും വേ​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ്പി​ല്‍വേ​ക്ക് സ​മീ​പം എ​ത്തു​ന്ന ക​ടു​വ ഡാ​മി​ല്‍ നി​ന്ന്​ വെ​ള്ളം കു​ടി​ച്ച്​ കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണ് പ​തി​വ്. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ എ​ത്തു​ന്ന ഭാ​ഗ​മാ​ണ് ഡാ​മും പ​രി​സ​ര​വും. ക​ടു​ത്ത വ​ര​ള്‍ച്ച​യെ തു​ട​ര്‍ന്ന് ഉ​ള്‍വ​ന​ത്തി​ല്‍ നീ​രു​റ​വ​ക​ള്‍ വ​റ്റി​യ​തോ​ടെ ദാ​ഹ​ജ​ല​ത്തി​നാ​യി മ​നു​ഷ്യ​രു​ടെ സ്ഥി​രം സാ​ന്നി​ധ്യ​മു​ള്ള ഡാ​മി​ന്റെ ഭാ​ഗ​ത്ത് ക​ടു​വ എ​ത്തു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forest Department TigerThenmalai.
News Summary - Forest Department with notice; Tiger also dominates the entertainment sector in Thenmalai.
Next Story