Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊല്ലം എഫ്​.സി.ഐ...

കൊല്ലം എഫ്​.സി.ഐ ഗോഡൗണിൽ ഭക്ഷ്യ കമീഷൻ പരിശോധന

text_fields
bookmark_border
കൊല്ലം എഫ്​.സി.ഐ ഗോഡൗണിൽ ഭക്ഷ്യ കമീഷൻ പരിശോധന
cancel
camera_alt

കൊ​ല്ലം എ​ഫ്.​സി.​ഐ ഗോ​ഡൗ​ണി​ൽ സം​സ്ഥാ​ന ഭ​ക്ഷ്യ ക​മീ​ഷ​ൻ അം​ഗം അ​ഡ്വ. സ​ബി​ദാ​ബീ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

കൊ​ല്ലം: ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ കൊ​ല്ലം എ​ഫ്.​സി.​ഐ ഗോ​ഡൗ​ണി​ൽ ന​ട​ന്ന തൊ​ഴി​ലാ​ളി​സ​മ​ര​ത്തെ തു​ട​ർ​ന്ന് ​കൊ​ട്ടാ​ര​ക്ക​ര, പൂ​യ​പ്പ​ള്ളി മേ​ഖ​ല​ക​ളി​ലെ റേ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ ത​ട​സ്സം നേ​രി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന ഭ​ക്ഷ്യ ക​മീ​ഷ​ൻ പ​രി​ശോ​ധ​ന. സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. തി​ങ്ക​ളാ​ഴ്ച കൊ​ല്ലം ​ഗോ​ഡൗ​ണി​ൽ ക​മീ​ഷ​ൻ അം​ഗം അ​ഡ്വ. സ​ബി​ദാ ബീ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കോ​വി​ഡ്​ വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്ന ഘ​ട്ട​ത്തി​ൽ, ഭ​ക്ഷ്യ​ഭ​ദ്ര​ത​നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മു​ണ്ടാ​യ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ പ​രി​ശോ​ധ​ന.

ഡി.​ജി.​ആ​ർ.​ഒ ചു​മ​ത​ല​യു​ള്ള കൊ​ല്ലം എ.​ഡി.​എം സ​ജി​ത ബീ​ഗം, ജി​ല്ല റേ​ഷ​നി​ങ്​ സൂ​പ്ര​ണ്ട് എം. ​ഗോ​പ​കു​മാ​ർ, എ​ഫ്.​സി.​ഐ മാ​നേ​ജ​ർ ഹെ​ൻ​ട്രി പ്രി​യ​ൻ, എ​ഫ്.​സി.​ഐ അ​ഡ്​​മി​ൻ മാ​നേ​ജ​ർ ബൈ​ജു, എ​ഫ്.​സി.​ഐ സ്​​റ്റോ​ർ മാ​നേ​ജ​ർ വി​ഷ്ണു ശ​ങ്ക​ർ, തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​മാ​യി ക​മീ​ഷ​ൻ ച​ർ​ച്ച ന​ട​ത്തി.

ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ അ​ർ​ഹ​ർ​ക്ക്​ കൃ​ത്യ​സ​മ​യ​ത്ത്​ ല​ഭ്യ​മാ​കു​ന്ന​തി​ൽ ത​ട​സ്സം നേ​രി​ട്ട സം​ഭ​വ​ത്തി​ൽ ആ​രാ​ണ്​ കു​റ്റ​ക്കാ​രെ​ന്ന​ത്​ സം​ബ​ന്ധി​ച്ച വി​ശ​ദ റി​പ്പോ​ർ​ട്ടാ​ണ്​ എ​ഫ്.​സി.​ഐ മാ​നേ​ജ​രും കൊ​ല്ലം എ.​ഡി.​എ​മ്മും അ​ടി​യ​ന്ത​ര​മാ​യി ക​മീ​ഷ​ന്​ ന​ൽ​കേ​ണ്ട​ത്. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ഭ​ക്ഷ്യ​ഭ​ദ്ര​ത നി​യ​മ​പ്ര​കാ​രം ക​മീ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ സ​ബി​ദ ബീ​ഗം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fci godownfood commission kerala
News Summary - Food Commission inspection at Kollam FCI godown
Next Story