അയത്തിൽ ജങ്ഷനിലെ മേൽപാലം: ഭീതിയിൽ നാട്ടുകാർ
text_fieldsചൂരാങ്ങൽ ആറിന് മുകളിൽ മേൽപാലം കെട്ടിവെച്ച നിലയിൽ
കൊട്ടിയം: അയത്തിൽ ജങ്ഷനിൽ ദേശീയപാതയുടെ ഭാഗമായി ചൂരാങ്ങൽ ആറിനു മുകളിൽ നിർമിച്ചിരിക്കുന്നത് ഉയരപാത നാട്ടുകാരിൽ ഭീതി ഉയർത്തുന്നു. വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്ന ആറിന്റെ വശങ്ങളിൽ തൂണുകൾ സ്ഥാപിച്ച് ആറിന് മുകളിലായാണ് ഇവിടെ മേൽപാലം നിർമിച്ചിരിക്കുന്നത്. ആറ് തുറന്നിട്ട ശേഷമാണ് മേൽപാലം നിർമിച്ചിട്ടുള്ളത്. ഇവിടെ തുണുകൾക്ക് സമീപത്തെ മണ്ണ് ഒലിച്ചിറങ്ങിപ്പോയ നിലയിലാണ്. മൈലക്കാട്ട് ഉയരപ്പാത തകർന്നുവീണതോടെ അയത്തിൽ ജങ്ഷന് സമീപം ആറിന് മുകളിൽ കെട്ടിവെച്ചിരിക്കുന്ന മേൽപാലം തകർന്നുവീഴുമോയെന്ന ഭീതി നാട്ടുകാർക്കുണ്ട്.
പൊതുപ്രവർത്തകനായ അയത്തിൽ നിസാം പ്രദേശത്തെ നിലവിലെ ഗതാഗതക്കുരുക്കും മുകളിൽ പാലം കെട്ടിവെച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസം കലക്ടർ സ്ഥലം സന്ദർശിച്ചു. കരാർ കമ്പനി അധികൃതരും ഹൈവേ അതോറിറ്റി അധികൃതരെയും കലക്ടർ വിളിച്ചുവരുത്തുകയും വിവരശേഖരം നടത്തുകയും ചെയ്തെങ്കിലും യാതൊരു തുടർനടപടിയും ഉണ്ടായില്ല. ആറിന്‍റെ മുകളിൽ മണ്ണിട്ട് നികത്തിയാണ് പുതിയ മേൽപാലം നിർമിച്ചതെന്നും നാട്ടുകാർ ആരോപിക്കുന്നു. നിലവിലെ മേൽപാലത്തിന് സമാന്തരമായി ഇവിടെ രണ്ട് അടിപാതകൾ നിർമിക്കണമെന്ന ആവശ്യവുമായി ജനകീയ സമിതി നൽകിയ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

