Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചെണ്ടുമല്ലിപ്പൂ വിളവെടുപ്പ് ഉദ്ഘാടനം
text_fieldsbookmark_border
ചെണ്ടുമല്ലിപ്പൂ കൃഷി വിളവെടുപ്പ് മേയർ ഹണി ഉദ്ഘാടനം ചെയ്യുന്നു
അഞ്ചാലുംമൂട്: ഓണവിപണി ലക്ഷ്യമിട്ട് പെരിനാട് സി.കെ.പി വിലാസം ഗ്രന്ഥശാലയുടെ ‘ഗ്രന്ഥശാലയും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി ചെണ്ടു മല്ലിപ്പൂ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കൊല്ലം മേയർ ഹണി നിർവഹിച്ചു. കർഷകരായ പി.വി. വിശ്വനാഥൻ, പ്രിൻസ് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയൊരുക്കിയത്.
തൃക്കടവൂർ കൃഷിഭവൻ അസി. അഗ്രിക്കൾച്ചറൽ ഓഫിസർ സ്റ്റെലിൻ, ഗ്രന്ഥശാല പ്രസിഡന്റ് എം.ജെ. ഉണ്ണിക്കുട്ടൻ, സെക്രട്ടറി സി.വി. അജിത് കുമാർ, താലൂക്ക് പ്രതിനിധി ടി.ആർ. സന്തോഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Next Story

