Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രതിഷേധത്തിൽ ഫ്ലക്സ്​...

പ്രതിഷേധത്തിൽ ഫ്ലക്സ്​ കീറൽ ‘മത്സരം’

text_fields
bookmark_border
പ്രതിഷേധത്തിൽ ഫ്ലക്സ്​ കീറൽ ‘മത്സരം’
cancel
camera_alt

മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ലം ചി​ന്ന​ക്ക​ട​യി​ൽ ന​ട​ത്തി​യ മാ​ർ​ച്ചി​നി​ട​യി​ൽ യു.​ഡി.​എ​ഫ് പു​തു​യു​ഗ യാ​ത്ര​യു​ടെ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ക്കു​ന്നു

കൊ​ല്ലം: ഫ്ല​ക്സ്​ കീ​റ​ൽ മ​ത്സ​ര​ത്തി​ന്​ വ​ഴി​യൊ​രു​ക്കി വീ​ണാ ജോ​ർ​ജ്​ സം​ഭ​വ​ത്തി​ൽ ഇ​ട​ത്​​പ​ക്ഷ, കോ​ൺ​ഗ്ര​സ്​ പ്ര​തി​ഷേ​ധ​ങ്ങ​ൾ. ക​ണ്ണൂ​രി​ലെ കെ.​എ​സ്.​യു പ്ര​തി​ഷേ​ധ​ത്തി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്​ പ​രി​ക്കേ​റ്റ​തി​ൽ പ്ര​തി​ഷേ​ധി​ച്ചു​ള്ള ഇ​ട​തു​പ​ക്ഷ വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​ക​ട​ന​വും അ​വ​ർ​ക്കെ​തി​രെ കോ​ൺ​ഗ്ര​സ്​ ന​ട​ത്തി​യ പ്ര​ക​ട​ന​വു​മാ​ണ്​ കൊ​ല്ലം ന​ഗ​ര​ത്തി​ൽ ഫ്ല​ക്സു​ക​ളും ബ​സി​ലെ പ​ര​സ്യ​വും ന​ശി​പ്പി​ക്കു​ന്ന മ​ത്സ​ര​മാ​യ​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ​തി​ന്​ മ​റു​പ​ടി​യു​മാ​യി വൈ​കീ​ട്ട്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. എ​സ്.​എ​ൻ കോ​ള​ജ്​ ജ​ങ്​​ഷ​നി​ൽ നി​ന്ന്​ ചി​ന്ന​ക്ക​ട​യി​ലേ​ക്ക്​ പ്ര​ക​ട​ന​മാ​യി എ​ത്തി​യ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ ചി​ന്ന​ക്ക​ട റൗ​ണ്ടി​ന്​ എ​തി​ർ​ഭാ​ഗ​ങ്ങ​ളി​ലെ ന​ട​പ്പാ​ത​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കോ​ൺ​ഗ്ര​സ്​ പു​തു​യു​ഗ യാ​ത്ര​യു​ടെ ഫ്ല​ക്സു​ക​ൾ​ ന​ശി​പ്പി​ച്ചു. ​

പൊ​തു​മ​രാ​മ​ത്ത്​ റെ​സ്റ്റ്​ ഹൗ​സി​ന്​ മു​ന്നി​ലും റെ​യി​ൽ​വേ കോ​മ്പൗ​ണ്ടി​നോ​ട്​ ചേ​ർ​ന്നും ബ​സ്​ ബേ​ക്ക്​ സ​മീ​പ​വു​മെ​ല്ലാം സ്ഥാ​പി​ച്ചി​രു​ന്ന ഫ്ല​ക്സു​ക​ൾ കീ​റി​യെ​റി​ഞ്ഞു. സം​ഭ​വ​സ​മ​യ​ത്ത്​ പൊ​ലീ​സ്​ സ്ഥ​ല​ത്തു​​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഫോ​ണി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത​ല്ലാ​തെ ഇ​ട​പെ​ട്ടി​ല്ല.

പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വു​മാ​യി കോ​ൺ​ഗ്ര​സു​കാ​ർ ചി​ന്ന​ക്ക​ട​യി​ൽ എ​ത്തി​യ​ത്​ വൈ​കീ​ട്ടോ​ടെ​യാ​ണ്. എ​തി​ർ​ഭാ​ഗ​ത്തി​ന്‍റേ​താ​യി കീ​റി ന​ശി​പ്പി​ക്കാ​ൻ ചി​ന്ന​ക്ക​ട​യി​ൽ ഫ്ല​ക്സു​ക​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. റ​സ്റ്റ്​ ഹൗ​സി​ന്​ മു​ന്നി​ൽ നി​ന്ന്​ ചി​ന്ന​ക്ക​ട ബ​സ്​ ബേ​യി​ലേ​ക്ക്​ പ്ര​ക​ട​ന​മാ​യി എ​ത്തി​യ പ്ര​വ​ർ​ത്ത​ക​രു​ടെ ക​ണ്ണി​ൽ​പെ​ട്ട​ത്​ അ​വി​ടെ​യെ​ത്തി​യ കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സി​ലെ സ​ർ​ക്കാ​ർ പ​ര​സ്യ​മാ​ണ്.

ന​ശി​പ്പി​ക്കാ​ൻ ഫ്ല​ക്സ്​ കി​ട്ടാ​ത്ത ‘നി​രാ​ശ’ ബ​സി​ലെ പ​ര​സ്യം വ​ലി​ച്ചു​കീ​റി ന​ശി​പ്പി​ച്ചാ​ണ്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ തീ​ർ​ത്ത​ത്. ഇ​തി​ലും പൊ​ലീ​സ്​ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ല്ല. കോ​ൺ​ഗ്ര​സ്​ പ്ര​തി​ഷേ​ധം കെ.​പി.​സി.​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം ബി​ന്ദു​കൃ​ഷ്ണ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര​യെ കേ​ര​ള ജ​ന​ത തോ​ളി​ലേ​റ്റി സ്വീ​ക​രി​ക്കു​ന്ന​ത് ക​ണ്ട് വി​ര​ളി​പൂ​ണ്ട സി.​പി.​എം മു​ഴു​വ​ൻ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ളും മ​റ്റ് പ​ര​സ്യ​ങ്ങ​ളും അ​ടി​ച്ച് ത​ക​ർ​ക്കു​ക​യാ​ണെ​ന്ന്​ ഡി.​സി.​സി പ്ര​സി​ഡ​ന്റ് പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് പ്ര​തി​ക​രി​ച്ചു.

സം​ഭ​വ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് വി​ഷ്ണു സു​നി​ൽ പ​ന്ത​ളം ഡി.​ജി.​പി​ക്ക് പ​രാ​തി ന​ൽ​കി. വെ​ള്ളി​യാ​ഴ്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് ഈ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flexCPMCongress
News Summary - Flex Banner Torn Down in Protest
Next Story