കൊല്ലം: സഹോദരിയെ കളിയാക്കിയത് ചോദ്യംചെയ്യുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തതിന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും 20,000 രൂപ പിഴയും വിധിച്ചു. മൺറോതുരുത്ത് റെയിൽവേ സ്റ്റേഷന് സമീപം അജി ഭവനിൽ അജിയെയാണ് (37) കൊല്ലം അഡീഷനൽ അസി. സെഷൻസ് ജഡ്ജ് എ. സമീർ വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്.
2016 ജനുവരി 20ന് രാവിലെ പത്തിനാണ് കേസിനാസ്പദമായ സംഭവം. മൺറോതുരുത്ത് റെയിൽവേ സ്റ്റേഷന് വടക്ക് റോഡിൽെവച്ചായിരുന്നു കേസിനാസ്പദമായ സംഭവം. മോട്ടോർ സൈക്കിൾ ഓടിച്ചുവന്ന മൺറോതുരുത്ത് കൺട്രങ്കാണി ചിറയിൽവീട്ടിൽ ഗോപകുമാറിനെ പ്രതി തടഞ്ഞുനിർത്തി അസഭ്യം വിളിക്കുകയും വാൾ കൊണ്ട് കഴുത്തിന് വെട്ടുകയുമായിരുന്നു.
ഗോപകുമാർ കൈകൊണ്ട് തടഞ്ഞു. ഇടത് കൈക്കും ഇടതുചെവിക്കു മുകളിൽ തലയിലും മുറിവുണ്ടായി. മോട്ടോർസൈക്കിളിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഖിലിനെ പ്രതി വാളുകൊണ്ട് അടിച്ച് പരിക്കേൽപിക്കുകയും ചെയ്തു.
ഗോപകുമാറിെൻറ സഹോദരിയെ മൺറോതുരുത്ത് മുളച്ചന്തറ ക്ഷേത്രത്തിൽെവച്ച് ഉപദ്രവിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയതിലുള്ള വിരോധംമൂലമാണ് ആക്രമിച്ചത്. പിഴ ഒടുക്കാതിരുന്നാൽ ഒരുവർഷം അധിക തടവ് ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴയൊടുക്കിയാൽ 10,000 രൂപ പരിക്കേറ്റ ഗോപകുമാറിന് നൽകാനും കോടതി ഉത്തരവായി. േപ്രാസിക്യൂഷനുവേണ്ടി വി. വിനോദ്, നിയാസ് എ, ശാലിനി എസ് എന്നിവർ ഹാജരായി.