Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപുതുവര്‍ഷ രാവില്‍...

പുതുവര്‍ഷ രാവില്‍ പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച രണ്ടുസംഭവങ്ങളിൽ അഞ്ച് പേര്‍ അറസ്​റ്റില്‍

text_fields
bookmark_border
arrest
cancel

ക​ണ്ണ​ന​ല്ലൂ​ര്‍: പു​തു​വ​ര്‍ഷ​ത്ത​ലേ​ന്ന് പൊ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കു​ക​യും പൊ​ലീ​സ് ജീ​പ്പ് ത​ക​ര്‍ക്കു​ക​യും ചെ​യ്ത സം​ഭ​വ​ങ്ങ​ളി​ല്‍ അ​ഞ്ചു​പേ​ര്‍ പി​ടി​യി​ല്‍.പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ക​ണ്ണ​ന​ല്ലൂ​ര്‍ ചേ​രി​ക്കോ​ണം ചി​റ​യി​ല്‍ കോ​ള​നി​യി​ല്‍ അ​ജ​യാ​ല​യം വീ​ട്ടി​ല്‍ ശ​ര​ത്തി​നെ (23) ക​ണ്ണ​ന​ല്ലൂ​ര്‍ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

പോ​ള​യ​ത്തോ​ട് വ​യ​ലി​ല്‍തോ​പ്പ് കോ​ള​നി​യി​ല്‍ സം​ഘ​ര്‍ഷം ത​ട​യാ​നെ​ത്തി​യ പൊ​ലീ​സ്​ ജീ​പ്പി​​ന്‍റെ ചി​ല്ല് ത​ക​ര്‍ത്ത സം​ഭ​വ​ത്തി​ല്‍ നാ​ഷ​ന​ല്‍ ന​ഗ​റി​ല്‍ രാ​ജേ​ന്ദ്ര​ന്‍ (40) കി​ഷോ​ര്‍ (25), അ​ഷ്​​റ​ഫ് (22) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ക​ണ്ണ​ന​ല്ലൂ​രി​ല്‍ പ​ട്രോ​ളി​ങ് ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന സി​വി​ല്‍ പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്ന സു​ധീ​ര്‍, സി​യാ​ദ് എ​ന്നി​വ​രെ​യാ​ണ് ശ​ര​ത്തും സം​ഘ​വും ആ​ക്ര​മി​ച്ച​ത്.

വ​യ​ലി​ല്‍തോ​പ്പ് കോ​ള​നി​യി​ലെ യു​വാ​ക്ക​ളും ഇ​ര​വി​പു​ര​ത്തു​ള്ള സു​ഹൃ​ത്തു​ക്ക​ളും ഇ​രു​വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ഞ്ഞ്​ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ ഈ​സ്​​റ്റ്​ പൊ​ലീ​സ് നൗ​ഫ​ലി​നെ പി​ടി​കൂ​ടി ജീ​പ്പി​ലേ​ക്ക് ക​യ​റ്റു​ന്ന​തി​നി​ട​യി​ല്‍ രാ​ജേ​ന്ദ്ര​ന്‍ ജീ​പ്പ് ത​ല്ലി​ത്ത​ക​ര്‍ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ല്‍ നൗ​ഫ​ല്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് നൗ​ഫ​ല്‍ പി​ടി​യി​ലാ​യ​ത്.

നഗരമധ്യത്തില്‍ ബൈക്ക് റേസിങ് നടത്തിയ യുവാവ് പിടിയില്‍

കൊ​ല്ലം: ന​ഗ​ര​ത്തി​ല്‍ അ​മി​ത വേ​ഗ​ത്തി​ല്‍ സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ച യു​വാ​വ് പി​ടി​യി​ല്‍. വാ​ഹ​നം പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സൈ​ല​ന്‍സ​റി​ല്‍ രൂ​പ​മാ​റ്റം വ​രു​ത്തി അ​മി​ത ശ​ബ്​​ദ​മു​ണ്ടാ​ക്കി​യ വ​ട​ക്കേ​വി​ള കോ​ള​ജ് ന​ഗ​ര്‍ അ​യൂ​ഷ്യ​യി​ല്‍ അ​ന​ന്ത​കൃ​ഷ്ണ​നെ​യും വാ​ഹ​ന​ത്തെ​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

വാ​ഹ​നം ഓ​ടി​ച്ച യു​വാ​വി​​ന്‍റെ ലൈ​സ​ന്‍സ് റ​ദ്ദാ​ക്കു​ന്ന​തി​ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന് ഈ​സ്​​റ്റ്​ പൊ​ലീ​സ്​ ശി​പാ​ര്‍ശ കൈ​മാ​റി. ഈ​സ്​​റ്റ്​ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​ര്‍. ര​തീ​ഷി​​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘ​മാ​ണ് വാ​ഹ​നം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ബൈ​ക്ക് റേ​സി​ങ്ങി​നും അ​മി​ത ശ​ബ്​​ദ​ത്തി​നു​മെ​തി​രെ ക​ര്‍ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഈ​സ്​​റ്റ്​ പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrest
News Summary - Five people have been arrested in connection with two separate attacks on police officers on New Year's Eve
Next Story