റാഗിങ്; അഞ്ച് എൻജിനീയറിങ് വിദ്യാർഥികൾ അറസ്റ്റിൽ
text_fieldsകൊല്ലം: ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്ത അഞ്ച് സീനിയർ വിദ്യാർഥികളെ പൊലീസ് പിടികൂടി.
തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശി ഹരികൃഷ്ണൻ (21), കോഴിക്കോട് കല്ലുംപാറ സ്വദേശി സഹൽ മുഹമ്മദ് (22), പാലക്കാട് ശേഖരപുരം സ്വദേശി അഭിഷേക് (22), ആലപ്പുഴ ചേർത്തല സ്വദേശി നബ്ഹാൻ അനീസ് (22), കണ്ണൂർ പയ്യന്നൂർ സ്വദേശി മനോഹർ (21) എന്നിവരാണ് പിടിയിലായത്. കോളജിലെ ഒന്നാംവർഷ വിദ്യാർഥികളായ സുബ്ഹാനും ആലമും കോളജ് പാർക്കിൽ ഇരുന്നതിനാണ് ഇവർ അവരെ ഉപദ്രവിച്ചത്. വിദ്യാർഥികളെ സമീപത്തെ റെയിൽവേ പാലത്തിനടിയിലേക്ക് കൊണ്ടുപോയി ഭിത്തിയോട് ചേർത്ത് നിർത്തി ദേഹോപദ്രവം ഏൽപ്പിച്ചതായാണ് പരാതി.
മൂക്കിൽ നിന്നും മറ്റും രക്തം വന്നതിനെ തുടർന്ന് ഇവർ വിദ്യാർഥികളെ ഹോസ്റ്റൽ മുറിയിൽ കൊണ്ടുപോയി മുറിവുകൾ കഴുകി വൃത്തിയാക്കി പറഞ്ഞയക്കുകയായിരുന്നു.
കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ എ.പി. അനീഷ്, വി.എസ്. ശ്രീനാഥ്, താഹകോയ, കെ. ജയൻ, സക്കറിയ, എ.എസ്.ഐ സജീല, സി.പി.ഒ ഷാജി, ദീപു ഡേവിഡ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.