കുടുംബപ്രശ്നങ്ങളെത്തുടർന്ന് ബന്ധു ക്വട്ടേഷൻ നൽകി; മുഖംമൂടി ആക്രമണം നടത്തിയ അഞ്ചുപേർ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
ഇരവിപുരം (കൊല്ലം): മുഖംമൂടി ധരിച്ചെത്തി വീട്ടിനുള്ളിൽ പതിയിരുന്ന് ഗൃഹനാഥനെ ആക്രമിച്ച് കാലുകൾ തല്ലിയൊടിച്ച സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങൾ ഉൾപ്പടെ അഞ്ചുപേരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.
വടക്കേവിള സുരഭി നഗർ 191 അജിതാ ഭവനിൽ കുമാർ എന്നു വിളിക്കുന്ന ശിവകുമാർ (46), അയത്തിൽ നഗർ പുളിന്താനത്ത് തെക്കതിൽ ബൈജു (48), ദർശനാനഗർ 181 സബീനാ മൻസിലിൽ സനോജ് (37), പട്ടത്താനം ദർശനാനഗർ 127 കാർത്തികവീട്ടിൽ അരുൺ (40), പട്ടത്താനം ജനകീയ നഗർ 206 എ ഭാമാനിവാസിൽ സന്തോഷ് (48) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 17ന് രാത്രി പത്തരയോടെ പാലത്തറ ബൈപാസ് റോഡിനടുത്ത് എൻ.എസ്. ആയുർവേദ ആശുപത്രിക്ക് പിറകിൽ അനിൽകുമാറിനെയാണ് (52) ഇവർ ആക്രമിച്ചത്. ബൈപാസ് റോഡിലും പരിസരത്തുമുള്ള നൂറോളം നിരീക്ഷണ കാമറകളും സൈബർ സെല്ലിെൻറ സഹായത്തോടെ സമീപത്തെ മൊബൈൽ ടവറുകളിൽ നിന്നുള്ള വിവരങ്ങളും പരിശോധിച്ചതിനെ തുടർന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.
ആശുപത്രിയിൽ കഴിയുന്ന അനിൽകുമാറിെൻറ ബന്ധുവായ സന്തോഷിെൻറ ക്വട്ടേഷൻ പ്രകാരമാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് ക്വട്ടേഷൻ നൽകാൻ കാരണമായതെന്നാണ് കണ്ടെത്തൽ. എസ്.ഐമാരായ ദീപു, ഷമീർ, സൂരജ് ഭാസ്കർ, എ.എസ്.ഐ ജയപ്രകാശ് എന്നിവരടങ്ങിയ സംഘം എഴുകോൺ കരീപ്രയിലുള്ള ഒളിസങ്കേതത്തിൽനിന്നാണ് പ്രതികളെ പിടികൂടിയത്. ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദ്, എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, ജി.എസ്.ഐ ജയകുമാർ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

