Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം: തിരച്ചില്‍ ഊര്‍ജിതം

text_fields
bookmark_border
ഏകോപന നടപടികളുമായി ഫിഷറീസ് വകുപ്പ്
മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം: തിരച്ചില്‍ ഊര്‍ജിതം
cancel
camera_alt

നീണ്ടകരയില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതംകൃഷ്ണയുടെ വീട് മന്ത്രി ഷിബു ബേബിജോൺ സന്ദർശിക്കുന്നു

കൊല്ലം: കടലില്‍കാണാതായ ഗൗതംകൃഷ്ണയ്ക്കായി ഊര്‍ജിത തിരച്ചില്‍ നടപടികള്‍ തുടര്‍ന്നുവരുന്നതായി ഫിഷറീസ് വകുപ്പ് അറിയിച്ചു. മറൈന്‍ എന്‍ഫോഴ്സ്മെന്റ്, തീരദേശപൊലീസ്, കോസ്റ്റ്ഗാര്‍ഡ് എന്നിവയും ഫിഷിങ് പെട്രോള്‍-സ്പീഡ് ബോട്ടുകള്‍, ലൈഫ്ഗാര്‍ഡുകള്‍, കോസ്റ്റല്‍പൊലീസ് ബോട്ടുകള്‍ തുടങ്ങിയ സംവിധാനങ്ങളും ഉപയോഗിച്ചാണ് തിരച്ചില്‍.

ഗൗ​തം കൃ​ഷ്ണ

ഡ്രോണ്‍ സംവിധാനവും ഏര്‍പ്പെടുത്തി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കടല്‍, പൊഴിമുഖം, വ്യോമമാര്‍ഗം എന്നിങ്ങനെയും തിരച്ചില്‍ പുരോഗമിക്കുകയാണ്. കാലാവസ്ഥയും സമുദ്രപ്രവാഹം സംബന്ധിച്ച വിവരങ്ങളും അടിസ്ഥാനമാക്കി തിരച്ചില്‍മേഖലകള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. തുറമുഖങ്ങള്‍, തീരപ്രദേശങ്ങള്‍, സമീപജില്ലകളിലേക്കും ജാഗ്രതനിര്‍ദേശം നല്‍കി.

ഫിഷറീസ് ഡയറക്ടറുടെ നേതൃത്വത്തില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നീണ്ടകരയില്‍ ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടുന്ന ഏകോപനനടപടികള്‍ സ്വീകരിച്ച് വരുന്നതായി അഡീഷനല്‍ ഡയറക്ടര്‍ സ്മിത ആര്‍. നായര്‍ പറഞ്ഞു.

മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ണ്‍ ഗൗ​ത​മി​ന്റെ മാ​താ​വി​നെ സ​ന്ദ​ർ​ശി​ച്ചു

ച​വ​റ: നീ​ണ്ട​ക​ര​യി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ഗൗ​തം​കൃ​ഷ്ണ​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ തി​ര​ച്ചി​ല്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ര്‍ജി​ത​മാ​യി തു​ട​രു​ക​യാ​ണെ​ന്ന് വ​നം മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ണ്‍ പ​റ​ഞ്ഞു. ഗൗ​ത​മി​ന്റെ മാ​താ​വ് രേ​ഷ്മ​യെ സ​ന്ദ​ര്‍ശി​ച്ച​തി​നു ശേ​ഷം വാ​ർ​ത്ത​ലേ​ഖ​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​സ്റ്റ് ഗാ​ര്‍ഡും കോ​സ്റ്റ​ല്‍ പൊ​ലീ​സും ഇ​ത​ര സ​ര്‍ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളും തി​ര​ച്ചി​ലി​നാ​യു​ണ്ട്. ക​ട​ല്‍ പ്ര​തി​ഭാ​സ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​ര​ന്ത​നി​വാ​ര​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പ​രി​ഷ്‌​ക​രി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ മി​ക​വു​റ്റ സം​വി​ധാ​ന​ങ്ങ​ളും പ​രി​ഗ​ണ​ന​യി​ലാ​ണ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ശ്ര​മി​ക്കും. മ​റൈ​ന്‍ എ​യ​ര്‍ ആം​ബു​ല​ന്‍സു​ക​ള്‍ ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ക്കും. ജി​ല്ല​യി​ലെ തീ​ര​മേ​ഖ​ല​യി​ല്‍ ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ആ​വ​ശ്യ​മാ​യ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍ട്ട് ന​ല്‍കു​ന്ന​തി​ന് ക​ല​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഫി​ഷ​റീ​സ് ഡ​യ​റ​ക്ട​ർ ചെ​ൽ​സ സി​നി, നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​ശി​വ​ലാ​ൽ, ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ആ​ന​ന്ദ് എ​സ്. മു​ണ്ട​ക​ത്തി​ൽ, യു.​ഡി.​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ, ക​ൺ​വീ​ന​ർ അ​ഡ്വ. ജ​സ്റ്റി​ൻ ജോ​ൺ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗം കൊ​ണ്ടോ​ടി​യി​ൽ മ​ണി​ക​ണ്ഠ​ൻ, ധീ​വ​ര​സ​ഭ ജി​ല്ല പ്ര​സി​ഡ​ന്റ് യു. ​രാ​ജു തു​ട​ങ്ങി​യ​വ​ർ മ​ന്ത്രി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം: തിരച്ചില്‍ ഊര്‍ജിതം
Next Story