താഴേക്കിറങ്ങാതെ മത്സ്യവില
text_fieldsകൊല്ലം: ട്രോളിങ് നിരോധനം പിൻവലിച്ച് ഒരുമാസം പിന്നിട്ടിട്ടും മത്സ്യവിലയിൽ കുറവില്ല. ഇടക്ക് കുറഞ്ഞ മത്തിയുടെ വില വീണ്ടും കുതിച്ചുയർന്നു. 100 രൂപയിലെത്തിയ കിളിമീനിന്റെ വില ഇരട്ടി വർധിച്ച് 200ന് മുകളിലെത്തി. ട്രോളിങ് നിരോധനം പിന്‍വലിച്ചശേഷവും മത്സ്യലഭ്യതയില്‍ വര്‍ധനയുണ്ടാകാത്തതാണ് വില താഴാതിരിക്കാന്‍ കാരണമായി പറയുന്നത്. കിളിമീൻ, കൊഞ്ച് എന്നിവയുടെ ലഭ്യതയില്‍ മാത്രമാണ് ട്രോളിങ് നിരോധനം അവസാനിച്ചതിന് പിന്നാലെ വര്‍ധനയുണ്ടായത്.
150-200 രൂപയിലേക്കുവരെ താഴ്ന്ന കൊഞ്ച് വില 400 രൂപയിലെത്തി. മത്തിവിലയില് കാര്യമായ കുറവുണ്ടായിട്ടില്ല. ട്രോളിങ് അവസാനിച്ചെത്തിയ കുറച്ചുദിവസങ്ങളിൽ മാത്രമാണ് മത്തിയുടെ വില താഴ്ന്നത്. നിരോധന കാലത്ത് 400 രൂപയിലെത്തിയ വില ഇടക്ക് 130-200 നിരക്കിലേക്ക് താഴ്ന്നെങ്കിലും പെട്ടെന്ന് ഉയർന്ന് മുന്നൂറിലെത്തി. കടല്‍താപനില ഉയര്ന്നുനില്ക്കുന്നതാണ് മത്തി ലഭ്യത കുറയാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
അയലക്ക് 200-220 രൂപ വരെയാണ് വില. വലിയ മീനുകള്ക്കൊന്നിനും വിലക്കുറവുണ്ടായിട്ടില്ല. ചില്ലറ വിപണിയിൽ പിന്നെയും വില ഉയരുന്നതോടെ സാധാരണക്കാർക്ക് മത്സ്യം പൊള്ളുന്ന സ്ഥിതിയാണ്. കാലാവസ്ഥ വ്യതിയാനം കാരണം കടലിൽ പണിയെടുക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് തൊഴിലാളികൾ പറയുന്നു. പുറംകടലിലെത്തുന്ന ബോട്ടുകൾക്ക് പോലും കനത്ത കാറ്റ് മൂലം മത്സ്യം പിടിക്കുന്നതിന് തടസ്സം നേരിടുന്നുണ്ട്. വളരെ കുറച്ച് മത്സ്യവുമായാണ് ബോട്ടുകൾ ഇപ്പോൾ കരയിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

