Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെഡിക്കല്‍ സ്റ്റോറിൽ തീപിടിത്തം; 28 ലക്ഷത്തിെൻറ നഷ്ടം
text_fieldsbookmark_border
കൊല്ലം: മേടയില്മുക്കില് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. കാവനാട് കന്നിമേല്‍ച്ചേരി സജീർ മന്‍സിലില്‍ ഷെബീറിെൻറ ഉടമസ്ഥതയിലുള്ള ആശ്രയ മെഡിക്കൽ സ്റ്റോറിൽ തീ കത്തുന്നത് തിങ്കളാഴ്ച പുലർച്ച മൂന്നോടെയാണ് സമീപത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിലുള്ളവർ കണ്ടത്. ചാമക്കടയില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ കടയുടെ ഷട്ടര്‍ പൊളിച്ച് അകത്തുകടന്നാണ് തീയണച്ചത്. അപ്പോഴേക്കും മരുന്നുകളും കമ്പ്യൂട്ടറുകളും പ്രിൻററുമടക്കം കത്തിനശിച്ചു. 28 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു.
Next Story

