അവയവദാനത്തിന്റെ മറവിൽ സാമ്പത്തികതട്ടിപ്പ്: പ്രതികൾ പിടിയിൽ
text_fieldsകിളികൊല്ലൂർ: അവയവദാനത്തിന്റെ മറവിൽ സാമ്പത്തികതട്ടിപ്പ് നടത്തിയ പ്രതികൾ കിളികൊല്ലൂർ പൊലീസിന്റെ പിടിയിൽ. കല്ലുംതാഴം വലിയമാടം കളരികിഴക്കതിൽ വീട്ടിൽ ശ്രീജ (40), പട്ടത്താനം ലത്തീഫ് മൻസിലിൽ നിന്നും വടക്കേവിള ദർശന നഗർ 222ൽ വാടകക്ക് താമസിക്കുന്ന സുധീർ (31) എന്നിവരാണ് അറസ്റ്റിലായത്. വ്യാജ രേഖകൾ നിർമിച്ച് നിയമവിരുദ്ധ അവയവദാന തട്ടിപ്പ് നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം സിറ്റി പൊലീസ് കമീഷണർ ഹേമലതയുടെ നിർദേശപ്രകാരം കൊല്ലം സിറ്റി പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
പ്രതികളുടെ നിർദേശപ്രകാരം സാമ്പത്തിക ലാഭത്തിന് വേണ്ടി അവയവം ദാനംചെയ്ത യുവാവിനേയും അറസ്റ്റ് ചെയ്യ്തിട്ടുണ്ട്. ഈ കേസിലെ മുഖ്യപ്രതിയായ കാസർകോട് സ്വദേശി മുഹമ്മദ് നജീബിനെ സമാനമായ കുറ്റകൃത്യത്തിന് എർണാകുളം പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളുടെ ഏജന്റുമാരായി പ്രവർത്തിച്ചവരാണ് അറസ്റ്റിലായ ശ്രീജയും സുധീറും. കൊല്ലം എ.സി.പി രാജേഷ് റ്റി.ആറിന്റെയും കിളികൊല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ ജയപ്രകാശിന്റെയും നേതൃത്വത്തിൽ എ.എസ്.ഐ ദിലീപ് രാജ്, എസ്.സി.പി.ഒമാരായ രാജഗോപാൽ, അംബു, സി.പി.ഒമാരായ ജീനാമോൾ, ബിനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

