Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബീഡി...

ബീഡി വാങ്ങിനൽകാത്തതിന്​ ചുറ്റിക കൊണ്ട്​ പിതാവിന്‍റെ തല തകർത്തു; യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
ബീഡി വാങ്ങിനൽകാത്തതിന്​ ചുറ്റിക കൊണ്ട്​ പിതാവിന്‍റെ തല തകർത്തു; യുവാവ്​ അറസ്റ്റിൽ
cancel

പ​ര​വൂ​ർ: ബീ​ഡി വാ​ങ്ങി​ന​ൽ​കാ​ത്ത​തി​ന്​ പി​താ​വി​ന്‍റെ ത​ല ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും കാ​ൽ അ​ടി​ച്ചൊ​ടി​ക്കു​ക​യും ചെ​യ്ത യു​വാ​വി​നെ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. പ​ര​വൂ​ർ കൂ​ന​യി​ൽ പു​തു​വീ​ട് സു​നി​ൽ മ​ന്ദി​ര​ത്തി​ൽ സു​നി​ൽ (31) ആ​ണ്​ പി​ടി​യി​ലാ​യ​ത്.

വി​ദേ​ശ​ത്താ​യി​രു​ന്ന യു​വാ​വ് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് തി​രി​കെ​യെ​ത്തി​യ​ത്. പി​താ​വ്​ സു​കു​മാ​ര​നോ​ട്​ പു​ക​വ​ലി​ക്കാ​ൻ ബീ​ഡി വാ​ങ്ങി​ക്കൊ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും നി​ര​സി​ച്ചു. പ്ര​കോ​പി​ത​നാ​യ യു​വാ​വ് ചു​റ്റി​ക കൊ​ണ്ട് പി​താ​വി​ന്‍റെ ത​ല​ക്ക​ടി​ച്ച് പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. ജീ​വ​ര​ക്ഷാ​ർ​ഥം ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച സു​കു​മാ​ര​ന്‍റെ കാ​ൽ ക​മ്പി വ​ടി കൊ​ണ്ട് അ​ടി​ച്ചൊ​ടി​ച്ചു.

വീ​ട്ടി​ലേ​ക്ക് ആ​രെ​യും അ​ടു​പ്പി​ക്കാ​തെ ആ​യു​ധ​വു​മാ​യി പ്ര​കോ​പി​ത​നാ​യി പെ​രു​മാ​റി​യ യു​വാ​വ് പി​താ​വി​നെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​നും അ​നു​വ​ദി​ച്ചി​ല്ല. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പ​ര​വൂ​ർ പൊ​ലീ​സ്​ സം​ഘം ത​ന്ത്ര​പൂ​ർ​വം ഇ​യാ​ളെ കീ​ഴ്​​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ര​ക്തം വാ​ർ​ന്ന് കി​ട​ന്ന സു​കു​മാ​ര​നെ പൊ​ലീ​സ്​ ഉ​ട​ൻ നെ​ടു​ങ്ങോ​ലം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. സ്ഥി​തി ഗു​രു​ത​ര​മാ​യ​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. മാ​താ​വി​ന്‍റെ പ​രാ​തി​യി​ൽ സു​നി​ലി​നെ​തി​രെ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്തു. പ​ര​വൂ​ർ ഇ​ൻ​സ്​​പെ​ക്ട​ർ എ. ​നി​സാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ നി​തി​ൻ ന​ള​ൻ, സു​രേ​ഷ്ബാ​ബു, നി​സാം, എ​സ്.​സി.​പി.​ഒ​മാ​രാ​യ വി​മ​ൽ ച​ന്ദ്ര​ൻ, സി​ന്ധു സി.​പി.​ഒ​മാ​രാ​യ ര​തീ​ഷ്, പ്രോം​ലാ​ൽ, ഷെ​ഫീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Father's head smashed with hammer for not buying beedi; Young man arrested
Next Story