Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമകൻ ബാക്കിവെച്ച...

മകൻ ബാക്കിവെച്ച 'ആഗ്രഹക്കടം' വീട്ടി മാതാപിതാക്കൾ; സൽമാന്റെ ഓർമ്മയ്ക്കായി ഗാന്ധിഭവനിലേക്ക് സഹായഹസ്തം

text_fields
bookmark_border
മകൻ ബാക്കിവെച്ച ആഗ്രഹക്കടം വീട്ടി മാതാപിതാക്കൾ; സൽമാന്റെ ഓർമ്മയ്ക്കായി ഗാന്ധിഭവനിലേക്ക് സഹായഹസ്തം
cancel
camera_alt

സ​ൽ​മാ​നു​ൽ ഫാ​രി​സി​ന്റെ കു​ടും​ബം വാ​ള​കം ഗാ​ന്ധി​ഭ​വ​ന് സ​മ്മാ​ന​ത്തു​ക

കൈ​മാ​റു​ന്നു

കൊ​ല്ലം: ചു​റ്റു​മു​ള്ള മ​നു​ഷ്യ​ർ മു​ത​ൽ കോ​ഴി​യും പൂ​ച്ച​യും വ​രെ സ​ൽ​മാ​നു​ൽ ഫാ​രി​സ് എ​ന്ന കു​ഞ്ഞു മ​ക​ന്റെ ഏ​റെ പ്രി​യ​​പ്പെ​ട്ട​വ​രാ​യി​രു​ന്നു. സ​ഹ​ജീ​വി സ്നേ​ഹം നി​റ​ഞ്ഞ മ​ന​സി​ൽ നൊ​മ്പ​ര​പ്പെ​ടു​ന്ന​വ​ർ​ക്ക് സ​ഹാ​യ​മേ​കാ​നു​ള്ള ആ​ഗ്ര​ഹം കു​ഞ്ഞി​ളം പ്രാ​യ​ത്തി​ൽ ത​ന്നെ മു​ള​പൊ​ട്ടി​യ​തി​ലും അ​ത്ഭു​ത​മി​ല്ല. പ​ഠ​ന​ത്തി​ന​പ്പു​റം ക​ലാ​രം​ഗ​ത്തും ക​ഴി​വ് തെ​ളി​ച്ച് കി​ട്ടി​യ സ​മ്മാ​ന​ത്തി​ന്റെ പ​ങ്ക് ഏ​റ്റ​വും അ​ർ​ഹ​രാ​യ​വ​ർ​ക്ക് ന​ൽ​ക​ണ​മെ​ന്ന് ആ 13​കാ​ര​ൻ സ്വ​പ്നം ക​ണ്ട​തും അ​തു​കൊ​ണ്ടാ​ണ്. സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ വേ​ദി​യി​ൽ വ​ട്ട​പ്പാ​ട്ടി​ൽ ചു​വ​ടു​വെ​ച്ച് വി​ജ​യ​ത്തി​ൽ ല​ഭി​ച്ച സ​മ്മാ​ന​ത്തു​ക വാ​ള​ക​ത്തെ ഗാ​ന്ധി​ഭ​വ​നി​ലേ​ക്ക് ന​ൽ​കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു സ​ൽ​മാ​നു​ൽ ഫാ​രി​സ്. സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ക​ഴി​യാ​തെ അ​പ്ര​തീ​ക്ഷി​ത​മാ​യി അ​വ​ൻ മ​ട​ങ്ങി​യ​പ്പോ​ൾ, മ​ക​ന്റെ ക​ണ്ണീ​രോ​ർ​മ​ക​ളി​ൽ ആ ‘​ആ​ഗ്ര​ഹ​ക​ടം’ വീ​ട്ടി​യി​രി​ക്കു​ക​യാ​ണ്കു​ടും​ബം. ക​ഴി​ഞ്ഞ ജൂ​ൺ ആ​റി​ന് കൊ​ല്ലം പാ​ൽ​ക്കു​ള​ങ്ങ​ര​യി​ൽ ടി​പ്പ​റി​ന​ടി​യി​ൽ​പെ​ട്ട് ജീ​വ​ൻ പൊ​ലി​ഞ്ഞ ഒ​മ്പ​താം ക്ലാ​സു​കാ​ര​ൻ കൊ​ല്ലം ക​ല്ലും​താ​ഴം ദാ​റു​സ​ലാം വീ​ട്ടി​ൽ സ​ൽ​മാ​നു​ൽ ഫാ​രി​സി​ന്റെ ആ​ഗ്ര​ഹ​മാ​ണ് അ​വ​ൻ വി​ട​പ​റ​ഞ്ഞു​പോ​യി ഒ​രു മാ​സം പി​ന്നി​ടു​ന്ന വേ​ള​യി​ൽ കു​ടും​ബം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.

പ​ഠ​ന​ത്തി​നും പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​മെ​ല്ലാം മി​ടു​ക്ക​നാ​യി​രു​ന്ന സ​ൽ​മാ​നു​ൽ ഉ​ൾ​പ്പെ​ട്ട ക​രി​ക്കോ​ട് ടി.​കെ.​എം എ​ച്ച്.​എ​സ്.​എ​സ് വ​ട്ട​പ്പാ​ട്ട് സം​ഘം ക​ഴി​ഞ്ഞ തൃ​ശൂ​ർ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ആ​ണ് സം​സ്ഥാ​ന​ത്ത് എ ​ഗ്രേ​ഡ് വി​ജ​യി​ക​ൾ ആ​യ​ത്. ത​നി​ക്ക് ല​ഭി​ക്കു​ന്ന 1000 രൂ​പ​യു​ടെ സ​മ്മാ​ന​ത്തു​ക കു​ടും​ബ​ത്തി​നൊ​പ്പം ഇ​ട​ക്കി​ട​ക്ക് പോ​കു​ന്ന വാ​ള​ക​ത്തെ ഗാ​ന്ധി​ഭ​വ​ൻ ആ​ശ്ര​യ​കേ​ന്ദ്ര​ത്തി​ന് ന​ൽ​കു​മെ​ന്ന് ഉ​റ​പ്പി​ച്ചി​രു​ന്നു. വീ​ട്ടു​കാ​രോ​ടെ​ല്ലാം ആ​ഗ്ര​ഹം പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. സ​മ്മാ​ന​ത്തു​ക കി​ട്ടാ​നു​ള്ള കാ​ത്തി​രി​പ്പ് നീ​ണ്ടു​പോ​യി. ഇ​പ്പോ​ഴും ആ ​സ​മ്മാ​ന​ത്തു​ക സ​ർ​ക്കാ​രി​ൽ​നി​ന്ന് വി​ജ​യി​ക​ളെ തേ​ടി​യെ​ത്തി​യി​ട്ടി​ല്ല. അ​വ​ന്റെ ആ ​സ്വ​പ്നം നി​റ​വേ​റ​പ്പെ​ടാ​തെ പോ​കാ​ൻ അ​വ​ന്റെ പ്രി​യ​പ്പെ​ട്ട​വ​ർ അ​നു​വ​ദി​ച്ചി​ല്ല. സ്വ​ന്ത​മാ​യി കി​ട്ടു​ന്ന സ​മ്മാ​ന​ത്തു​ക ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ച്ച മ​ക​നു​വേ​ണ്ടി അ​വ​ന്റെ സം​ഘ​ത്തി​നാ​കെ കി​ട്ടേ​ണ്ട 10000 രൂ​പ സ​മാ​ഹ​രി​ച്ച് കു​ടും​ബം ഗാ​ന്ധി​ഭ​വ​ന് കൈ​മാ​റി. പ്രി​യ​സു​ഹൃ​ത്ത് അ​വ​ശേ​ഷി​പ്പി​ച്ചു​പോ​യ ആ​ഗ്ര​ഹം പൂ​വ​ണി​യു​ന്ന​ത് കാ​ണാ​ൻ സ​ൽ​മാ​നു​ലി​ന്റെ കൂ​ട്ടു​കാ​രും കു​ടും​ബ​ത്തി​നൊ​പ്പം ഗാ​ന്ധി​ഭ​വ​നി​ൽ എ​ത്തി​യി​രു​ന്നു. പ​ണം ന​ൽ​കാ​ൻ പോ​കു​മ്പോ​ൾ കൂ​ട്ടു​കാ​രെ​യും കൊ​ണ്ടു​പോ​ക​ണ​മെ​ന്ന ആ ​കു​ഞ്ഞു​മ​ന​സ്സി​ന്റെ ആ​ഗ്ര​ഹ​വും അ​ങ്ങ​നെ നി​റ​വേ​റി. പി​താ​വ് ഷാ​ന​വാ​സ് സ​മ​ദും മാ​താ​വ് ഷം​ന​യും കൂ​ട്ടു​കാ​രാ​യ മു​ഹ​മ്മ​ദ് ബി​ലാ​ലും ജു​നൈ​ദും സ​ഫ​റും ഉ​ൾ​പ്പെ​ടെ വാ​ള​ക​ത്ത് ഗാ​ന്ധി​ഭ​വ​നി​ലെ​ത്തി തു​ക ന​ൽ​കി. 14ാം വ​യ​സി​ൽ ലോ​കം വി​ട്ടു​പോ​യി​ട്ടും മ​റ്റ് കു​ട്ടി​ക​ൾ​ക്കെ​ല്ലാം മ​ക​ൻ മാ​തൃ​ക​യാ​ക​ണം എ​ന്ന ആ​ഗ്ര​ഹി​ച്ച മാ​താ​പി​താ​ക്ക​ളു​ടെ സ്വ​പ്നം കൂ​ടി​യാ​ണ് ഇ​തോ​ടെ യാ​ഥാ​ർ​ഥ്യ​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salmaninspirationHeartwarming
News Summary - Family fulfills young Salman’s dream
Next Story