വ്യാജ സർട്ടിഫിക്കറ്റ്: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് സസ്പെൻഷൻ
text_fieldsകൊല്ലം: ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന പരാതിയിൽ ആരോഗ്യവകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തിന് പിന്നാലെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റിനെ സസ്പെൻഡ് ചെയ്തു. ഗൈനക്കോളജി വിഭാഗത്തിലെ ഡോ. സീമയെ ആണ് സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റിെൻറ നിർദേശത്തിൽ സസ്പെൻഡ് ചെയ്തത്.
ആശുപത്രിയിൽ ലഭിച്ച പരാതി ജില്ല മെഡിക്കൽ ഒാഫിസർക്കും ഡയറക്ടറേറ്റിനും കൈമാറുകയായിരുന്നു. ഡയറക്ടറേറ്റിൽ നിന്നുള്ള നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ ഇവർ 2010ൽ ബിരുദാനന്തര ബിരുദം നേടി എന്ന് അവകാശപ്പെടുന്ന മഹാരാഷ്ട്രയിലെ കോളജിൽ പഠിച്ചിട്ടില്ല എന്ന് വ്യക്തമായതിനെ തുടർന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു എന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.