വാഹനാപകടം: ജാഗ്രതാ പുസ്തകവുമായി എക്സൈസ് ഉദ്യോഗസ്ഥൻ
text_fields‘നിലവിളിക്കുന്ന രക്തം കാലത്തോട് പറയുന്നത്’ ജാഗ്രതപുസ്തകം
കൊല്ലം: വാഹനാപകടങ്ങളിൽ മരണതീരങ്ങളിലേക്ക് പോയവരെക്കുറിച്ചുള്ള അനുഭവക്കുറിപ്പുകളും ജാഗ്രതനിർദേശങ്ങൾ ഉൾക്കൊള്ളിച്ച് ബോധവത്കരണ പുസ്തകവുമായി എക്സൈസ് ഉദ്യോഗസ്ഥൻ.
എക്സൈസ് പ്രിവൻറിവ് ഓഫിസറായ പി.എൽ. വിജിലാലാണ് 'നിലവിളിക്കുന്ന രക്തം കാലത്തോട് പറയുന്നത്' എന്ന പേരിൽ പുസ്തകം പുറത്തിറക്കുന്നത്. സെപ്റ്റംബർ ആദ്യവാരം പ്രകാശനം ചെയ്യും.
വാഹനാപകടങ്ങളിൽ ജീവൻ പൊലിഞ്ഞ ഭാര്യാസഹോദരനെയും വിജിലാലിെൻറ സുഹൃത്തുക്കളെക്കുറിച്ചുമാണ് പുസ്തകത്തിെൻറ ആദ്യപകുതി.
രണ്ടാം പകുതിയിൽ അപകടങ്ങളെക്കുറിച്ചുള്ള ബോധവത്കരണമാണ്. മദ്യാസക്തിക്കെതിരെ 'വിഷദ്രാവകം തുറക്കുന്ന നരകവാതിലുകൾ' എന്ന പുസ്തകം നേരത്തേ പുറത്തിറക്കിയിരുന്നു.
ലഹരിക്കെതിരെ 2500ൽ പരം ബോധവത്കരണ ക്ലാസുകൾ വിജിലാൽ സംഘടിപ്പിച്ചിട്ടുണ്ട്. പുതിയ പുസ്തകത്തിന് പ്രതിഫലമായി കിട്ടുന്ന മുഴുവൻ തുകയും കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

