കൊല്ലത്ത് എക്സൈസ് സംഘത്തിന്റെ ലഹരിവേട്ട; മെത്താംഫെറ്റമിനുമായി യുവാവ് പിടിയിൽ
text_fieldsആശിഷ്
കൊല്ലം: ഇലക്ഷൻ സ്പെഷൽ ഡ്രൈവിൽ കൊല്ലം നഗരമധ്യത്തിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ മാരക ലഹരിമരുന്നായ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിലായി. കൊല്ലം ഈസ്റ്റ് വില്ലേജിൽ ആശ്രാമം ശാന്തി നഗർ ചന്ദ്രാലയത്തിൽ ആശിഷ് (35) ആണ് എക്സൈസ് സംഘത്തിന്റെ വലയിലായത്.
ഇയാളുടെ പക്കൽ നിന്ന് 4.1756 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശങ്കർ പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച ഉച്ചക്ക് 2.10ഓടെ ആശ്രാമത്തെ വീട്ടിൽ വെച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.എൽ. വിജിലാൽ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ആർ.ജി. വിനോദ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ടി.ആർ. ജ്യോതി, ഷഫീക്, സിവിൽ എക്സൈസ് ഓഫിസർമാരായ സാലിം, ദീപു, വനിത സിവിൽ എക്സൈസ് ഓഫിസർ പ്രിയങ്ക, സിവിൽ എക്സൈസ് ഓഫിസർ ഡൈവർ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

