അമിത പലിശ: വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന
text_fieldsകൊല്ലം: അമിതപലിശ ഈടാക്കി പണം കടം നൽകുന്നവർക്കെതിരെ പരിശോധന ശക്തമാക്കി സിറ്റി പൊലീസ്. ഇത്തരത്തിൽ പണം കടം നൽകുന്ന 53 പേരുടെ വീടുകളിലും സ്ഥാപനങ്ങളിലും സിറ്റി പൊലീസ് മേധാവി മെറിൻ ജോസഫിന്റെ നിർദേശ പ്രകാരം സ്റ്റേഷൻ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഇവരിൽ നിന്ന് നിരവധി മുദ്രപ്പത്രങ്ങളും രേഖകളും പണംവിനിമയ കുറിപ്പുകളും കണ്ടെടുത്തു.
കൊല്ലം സബ്ഡിവിഷൻ പരിധിയിലെ വിവിധ സ്റ്റേഷനുകളിലായി 21 സ്ഥലങ്ങളിലും ചാത്തന്നൂർ സബ്ഡിവിഷൻ പരിധിയിലെ നാല് സ്റ്റേഷനുകളിലായി 13 സ്ഥലങ്ങളിലും കരുനാഗപ്പള്ളി സബ്ഡിവിഷനിലെ നാല് സ്റ്റേഷനുകളിലായി 19 സ്ഥലങ്ങളിലും റെയ്ഡ് നടത്തി. വിലയാധാര കോപ്പികളും മുദ്രപ്പത്രങ്ങളും പണയമായി സ്വീകരിച്ച വാഹനങ്ങളുടെ ആർ.സി ബുക്കുകളും ബ്ലാങ്ക് ചെക്കുകളും റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പുവെച്ച വെള്ളക്കടലാസുകളും വിവിധ സഹകരണ ബാങ്കുകളുലെ ചിട്ടി ബുക്കുകളും പിടിച്ചെടുത്തു. ഇത്തരക്കാർക്കെതിരെ തുടർന്നും നിയമനടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

