Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകോവിഡ്​ ചികിത്സയിൽ...

കോവിഡ്​ ചികിത്സയിൽ ഇ.എസ്​.​െഎ അനാസ്ഥ: ഹൈകോടതി വിശദീകരണം തേടി

text_fields
bookmark_border
കോവിഡ്​ ചികിത്സയിൽ ഇ.എസ്​.​െഎ അനാസ്ഥ: ഹൈകോടതി വിശദീകരണം തേടി
cancel

കൊല്ലം: ഇ.എസ്​.ഐ ഗുണഭോക്താക്കളായ തൊഴിലാളികൾക്ക് ഇ.എസ്​.ഐ കോർപറേഷൻ മതിയായ കോവിഡ് ചികിത്സ സൗകര്യവും പ്രതിരോധ വാക്സിനും നൽകാത്തതിൽ അടിയന്തരമായി വിശദീകരണം ആവശ്യപ്പെട്ട് ഹൈകോടതി. മതിയായ ചികിത്സയും പരിശോധന സൗകര്യങ്ങളും വാക്സിനും നൽകുന്നില്ലെന്ന് കാട്ടി സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ നൽകിയ ഹരജിയിലാണ്​ കോടതി ഇടപെടൽ.

ഇ.എസ്​.ഐ അംഗങ്ങൾക്ക് ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തേണ്ടത് കോർപറേഷ​െൻറ ഉത്തരവാദിത്തമാണ്. കേരളത്തിൽ മാത്രം 11 ലക്ഷം തൊഴിലാളികളും കുടുംബാംഗങ്ങളുമായി 54 ലക്ഷത്തോളം ഗുണഭോക്താക്കൾ പദ്ധതിക്ക് കീഴിലുണ്ട്. ഏഴ്​ ഇ.എസ്​.​െഎ ആശുപത്രിയും 235 ഡിസ്​പെൻസറിയും കേരളത്തിലുണ്ടെങ്കിലും കോവിഡ് ചികിത്സയുടെ കാര്യത്തിൽ തൊഴിലാളികൾ തികഞ്ഞ അവഗണനയാണ് നേരിടുന്നതെന്ന് ഹരജിയിൽ പറഞ്ഞു. ഇ.എസ്​.ഐ കോർപറേഷൻ നേരിട്ട് നടത്തുന്ന മൂന്ന് ആശുപത്രികളിൽപോലും ആർ.ടി.പി.സി.ആർ പരിശോധനാ സൗകര്യമോ വെൻറിലേറ്ററോടുകൂടിയ ഐ.സി.യു സൗകര്യമോ ഒരുക്കിയിട്ടില്ല. വാക്സിെൻറ കാര്യത്തിലും തികഞ്ഞ അവഗണനയാണ്.

സൗകര്യങ്ങളുടെ അപര്യാപ്തതയെക്കുറിച്ച് അടിയന്തരമായി വിശദീകരണം നൽകാൻ ജസ്​റ്റിസ് ​ടി.ആർ. രവി ഉത്തരവായി. ഹരജിക്കാരനുവേണ്ടി സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ മുരളി മടന്തകോട് ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtCovid treatmentesi corporation
News Summary - ESI negligence in Covid treatment: High Court seeks explanation
Next Story