Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎറണാകുളം -വേളാങ്കണ്ണി...

എറണാകുളം -വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ ആഴ്ചയിൽ രണ്ടുദിവസം

text_fields
bookmark_border
special train
cancel

കൊ​ല്ലം: എ​റ​ണാ​കു​ളം - വേ​ളാ​ങ്ക​ണ്ണി സ്പെ​ഷ​ൽ ട്രെ​യി​ൻ ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം സ്ഥി​ര​മാ​യി ഓ​ടു​ന്ന​തി​നും തി​രു​പ്പ​തി​യി​ൽനി​ന്ന് ചെ​ങ്ങ​ന്നൂ​രി​ലേ​ക്കു ആ​രം​ഭി​ക്കു​ന്ന ട്രെ​യി​ൻ കൊ​ല്ല​ത്തേ​ക്ക് നീ​ട്ടാ​നും റെ​യി​ൽ​വേ ബോ​ർ​ഡ്​ അ​നു​മ​തി ന​ൽ​കി​യ​താ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്​ എം.​പി അ​റി​യി​ച്ചു.

എ​റ​ണാ​കു​ളം -വേ​ളാ​ങ്ക​ണ്ണി ട്രെ​യി​ൻ എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും എ​റ​ണാ​കു​ള​ത്തുനി​ന്ന്​ ചൊ​വ്വാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യും വേ​ളാ​ങ്ക​ണ്ണി​യി​ൽനി​ന്ന്​ സ​ർ​വി​സ് ന​ട​ത്തും. എ​റ​ണാ​കു​ള​ത്തുനി​ന്ന്​ ഉ​ച്ച​ക്ക് 12.35നു ​പു​റ​പ്പെ​ട്ട് പി​റ്റേ ദി​വ​സം രാ​വി​ലെ 5.50 നേ ​വേ​ളാ​ങ്ക​ണ്ണി​യി​ലെ​ത്തൂ.

വേ​ളാ​ങ്ക​ണ്ണി​യി​ൽ​നി​ന്ന് വൈ​കീട്ട്​ 6.30 നു ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ പി​റ്റേ ദി​വ​സം 12ന്​ എ​റ​ണാ​കു​ള​ത്തെ​ത്തു​ന്ന രീ​തി​യി​ലാ​ണ് സ​മ​യം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം സ​ർ​വി​സ് ന​ട​ത്തു​ന്ന തി​രു​പ്പ​തി- കൊ​ല്ലം സ്പെ​ഷ​ൽ ട്രെ​യി​ൻ ചൊ​വ്വാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യു​മാ​ണ് തി​രു​പ്പ​തി​യി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന​ത്.

കൊ​ല്ല​ത്തു നി​ന്ന് രാ​വി​ലെ 3.20 പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ പി​റ്റേ ദി​വ​സം രാ​വി​ലെ 10ന്​ തി​രു​പ്പ​തി​യി​ൽ എ​ത്തും. തി​രു​പ്പ​തി​യി​ൽനി​ന്ന് 2.40 ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ പി​റ്റേ ദി​വ​സം 6.20 ന് ​കൊ​ല്ല​ത്ത്​ എ​ത്തും.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പാ​ല​ക്കാ​ടു​വ​ഴി മ​ധു​ര​യി​ലേ​ക്ക് പോ​കു​ന്ന അ​മൃ​ത എ​ക്സ്​​പ്ര​സ്​ രാ​മേ​ശ്വ​ര​ത്തേ​ക്കും തി​രു​ന​ൽ​വേ​ലി​യി​ൽ​നി​ന്ന് പാ​ല​ക്കാ​ടു​വ​രെ സ​ർ​വി​സ് ന​ട​ത്തു​ന്ന പാ​ല​രു​വി എ​ക്സ്​​പ്ര​സ്​ തൂ​ത്തു​ക്കു​ടി​യി​ലേ​ക്കും പു​ന​ലൂ​ർ-​ഗു​രു​വാ​യൂ​ർ ട്രെ​യി​ൻ സ​ർ​വി​സ് മ​ധു​ര​യി​ലേ​ക്കും നീ​ട്ടാ​നും റെ​യി​ൽ​വേ ബോ​ർ​ഡ് അ​നു​മ​തി ന​ൽ​കി​യ​താ​യും എം.​പി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:special train
News Summary - Ernakulam - Velankanni special train twice a week
Next Story