Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightEravipuramchevron_rightയു​വാ​വി​െൻറ കാ​ല്...

യു​വാ​വി​െൻറ കാ​ല് ത​ല്ലി​യൊ​ടി​ച്ച കേ​സി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ

text_fields
bookmark_border
യു​വാ​വി​െൻറ കാ​ല് ത​ല്ലി​യൊ​ടി​ച്ച കേ​സി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ
cancel
camera_alt

അ​ജി​ത്ത്

ഇ​ര​വി​പു​രം: വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വിെൻറ കാ​ല് ത​ല്ലി​യൊ​ടി​ച്ച കേ​സി​ൽ ഒ​രാ​ൾ​കൂ​ടി ഇ​ര​വി​പു​രം പൊ​ലീ​സിെൻറ പി​ടി​യി​ലാ​യി. തൃ​ക്കോ​വി​ൽ​വ​ട്ടം വെ​ട്ടി​ല​ത്താ​ഴം ദി​വ്യ പാ​ക്കി​ങ് സെൻറ​റി​ന് സ​മീ​പം വി​ള​പ്പു​റ​ത്ത് കി​ഴ​ക്ക​തി​ൽ അ​ജി​ത്ത് (32) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. മു​ള്ളു​വി​ള സ്വ​ദേ​ശി​യാ​യ ബൈ​ജു നേ​ര​ത്തേ പി​ടി​യി​ലാ​യി​രു​ന്നു. ജൂ​ൺ 29ന്​ ​കൂ​ന​മ്പാ​യി​ക്കു​ള​ത്തു​െ​വ​ച്ച് വ​ട​ക്കേ​വി​ള ന്യൂ​ന​ഗ​ർ ആ​ശാ​രി​യ​ഴി​കം സ​ബീ​നാ മ​ൻ​സി​ലി​ൽ ഷാ​ജി​ലി​നെ​യാ​ണ് (33) ഇ​വ​ർ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ത്. ഇ​യാ​ൾ ഇ​പ്പോ​ഴും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കാ​റ്റ​റി​ങ് ന​ട​ത്തു​ന്ന ഷാ​ജി​ൽ മാ​രു​തി വാ​നി​ൽ മു​ള്ളു​വി​ള​യി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​നി​ന്ന് പു​റ​ത്തേ​ക്കി​റ​ങ്ങ​വെ വാ​നി​ലു​ണ്ടാ​യി​രു​ന്ന പാ​ത്ര​ങ്ങ​ൾ കൂ​ട്ടി​മു​ട്ടി ശ​ബ്​​ദ​മു​ണ്ടാ​യ​തി​നെ ചോ​ദ്യം ചെ​യ്ത് പ്ര​തി​ക​ൾ എ​ത്തി. റോ​ഡി​ൽ​വെ​ച്ച് വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​കു​ക​യും മാ​രു​തി വാ​നി​െൻറ ചി​ല്ല് ത​ക​ർ​ക്കു​ക​യും തു​ട​ർ​ന്ന് ഇ​രു​മ്പു ക​മ്പി കൊ​ണ്ട് ഷാ​ജി​ലി​െൻറ കാ​ലി​ൽ ആ​ഞ്ഞ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന അ​ജി​ത്തി​നെ​ക്കു​റി​ച്ച് ഇ​ര​വി​പു​രം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​വി​നോ​ദി​ന്​ ല​ഭി​ച്ച വി​വ​ര​ത്തെ​തു​ട​ർ​ന്ന് സി​റ്റി സൈ​ബ​ർ സെ​ല്ലിെൻറ സ​ഹാ​യ​ത്തോ​ടെ ഇ​ര​വി​പു​രം എ​സ്.​ഐ​മാ​രാ​യ അ​നീ​ഷ് എ.​പി, ബി​നോ​ദ് കു​മാ​ർ, ദീ​പു, ജി.​എ​സ്.​ഐ ഷാ​ജി, സി.​പി.​ഒ വി​നു​വി​ജ​യ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestyouth injurederavipuram
Next Story