Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടിയെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും പിടിയിൽ

text_fields
bookmark_border
കുട്ടിയെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും പിടിയിൽ
cancel

ഇരവിപുരം: എട്ടു മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച ശേഷം കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും ഇരവിപുരം പൊലീസ് മൂവാറ്റുപുഴയിൽനിന്ന്​ പിടികൂടി. വരൻ വിവാഹത്തിൽനിന്ന്​ പിന്മാറിയതിനെ തുടർന്ന് കൊട്ടിയത്ത് ആത്മഹത്യ ചെയ്ത യുവതിയുടെ സഹോദരി, കാമുകൻ നെടുമങ്ങാട് അരുവിക്കര മുങ്ങേല സ്വദേശി സഞ്ചു (അഖിൽ) എന്നിവരാണ് അറസ്​റ്റിലായത്.

ഇക്കഴിഞ്ഞ 18നാണ് യുവതിയെ കാണാതായത്. അന്ന്​ മുതൽ ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന്, ഭർത്താവ് പൊലീസിൽ പരാതി നൽകി. സൈബർ സെല്ലി​െൻറ സഹായത്തോടെ യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അരുവിക്കര സ്വദേശിയായ യുവാവി​െൻറ ഫോൺ നമ്പർ ലഭിക്കുകയും ഈ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇയാൾ മൂവാറ്റുപുഴയിലുണ്ടെന്ന് വിവരം ലഭിച്ചു.

തുടർന്ന്, സിറ്റി പൊലീസ് കമീഷണർ ടി. നാരായണ​െൻറ നിർദേശപ്രകാരം എ.സി.പി പ്രദീപ് കുമാറി​െൻറ മേൽനോട്ടത്തിൽ മൂവാറ്റുപുഴയിലെത്തിയ ഇരവിപുരം പൊലീസ് ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്ന ഇരുവരെയും കസ്​റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ പിടികൂടിയതിൽ നിന്ന്​ വാട്​സ്​ആപ്​ കൂട്ടായ്മകളിലൂടെ പണപ്പിരിവ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം സംഘങ്ങളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. പിടിയിലായവരെ കോടതിയിൽ ഹാജരാക്കി റിമാ​ൻഡ്​​ ചെയ്തു.

ഇരവിപുരം എസ്.എച്ച്.ഒ വിനോദ് കെ, എസ്.ഐമാരായ അനീഷ് എ.പി, ബിനോദ് കുമാർ, ദീപു, ഷെമീർ, ജി.എസ്.ഐമാരായ ആൻറണി, ജയകുമാർ, എ.എസ്.ഐ ഷിബു ജെ.പീറ്റർ, സി.പി.ഒ അജി, വനിതാ സി.പി.ഒ അശ്വതി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story