Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightEravipuramchevron_rightയുവാക്കളെ...

യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേർ അറസ്​റ്റിൽ
cancel
camera_alt

രാ​ജേ​ഷ്, ബി​നു

ഇ​ര​വി​പു​രം: യു​വാ​ക്ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ ഇ​ര​വി​പു​രം പൊ​ലീ​സ്​ പി​ടി​കൂ​ടി. ഇ​ര​വി​പു​രം വ​ഞ്ചി​ക്കോ​വി​ൽ കോ​ട്ട​യ​ടി തെ​ക്ക​തി​ൽ എ​സ്. രാ​ജേ​ഷ് (കൊ​ച്ചു​മോ​ൻ -33), മു​ണ്ട​യ്ക്ക​ൽ ക​ളീ​ക്ക​ൽ ക​ട​പ്പു​റ​ത്ത് ഇ​ന്ദി​ര ഭ​വ​ന​ത്തി​ൽ എ​ൻ. ബി​നു (എ​ലി​ക്കു​ഞ്ഞ് -34) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഞ്ചാ​വ് വി​ൽ​പ​ന സം​ബ​ന്ധി​ച്ച് പൊ​ലീ​സി​ന് വി​വ​രം ന​ൽ​കി​യെ​ന്നാ​രോ​പി​ച്ചാ​ണ് ആ​ക്ര​മ​ണം. ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് വൈ​കീ​ട്ട്​ വ​ലി​യ​വി​ള സൂ​നാ​മി ഫ്ലാ​റ്റി​ന് സ​മീ​പം ജോ​സ​ഫി​നെ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​ൻ ​ശ്ര​മി​ച്ച സു​ഹൃ​ത്ത്​ ഷാ​ന​വാ​സി​നെ വെ​ട്ടി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷാ​ന​വാ​സി​നെ ജി​ല്ല ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ജോ​സ​ഫ് കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. ഇ​ര​വി​പു​രം ഇ​ൻ​സ്​​പെ​ക്ട​ർ വി.​വി അ​നി​ൽ​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ പ്ര​കാ​ശ്, അ​നു​രൂ​പ, ജ​യേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attempteravipuram
News Summary - Two members of a gang who tried to kill a youth have been arrested
Next Story