Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightEravipuramchevron_rightല​ക്ഷ​ങ്ങ​ൾ മു​ട​ക്കി...

ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി സ്ഥാ​പി​ച്ച ചീ​പ്പും ഷ​ട്ട​റും നശിക്കുന്നു

text_fields
bookmark_border
ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി സ്ഥാ​പി​ച്ച ചീ​പ്പും ഷ​ട്ട​റും നശിക്കുന്നു
cancel
camera_alt

കാരിക്കുഴി ഏലാ തോട്ടിലെ ചീപ്പ്

ഇ​ര​വി​പു​രം: കാ​രി​ക്കു​ഴി ഏ​ലാ​യി​ൽ കാ​യ​ലി​ൽ​നി​ന്ന്​ ഉ​പ്പു​വെ​ള്ളം ക​യ​റാ​തി​രി​ക്കാ​ൻ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി സ്ഥാ​പി​ച്ച ചീ​പ്പും ഷ​ട്ട​റും ന​ശി​ച്ചു തു​ട​ങ്ങി. ഏ​ലാ ഭാ​ഗ​ത്ത് വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ​പ്പോ​ൾ തു​റ​ന്നു​െ​വ​ച്ച ചീ​പ്പി​െൻറ ഷ​ട്ട​റു​ക​ൾ ഇ​പ്പോ​ഴും ഉ​യ​ർ​ന്നു ത​ന്നെ ഇ​രി​ക്കു​ക​യാ​ണ്.

മെ​ഷീ​നി​ല്ലാ​തെ കൈ ​കൊ​ണ്ട് ഉ​യ​ർ​ത്തു​ക​യും താ​ഴ്ത്തു​ക​യും ചെ​യ്യ​ത്ത​ക്ക രീ​തി​യി​ലാ​ണ് ഇ​ത്​ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കാ​രി​ക്കു​ഴി ഏ​ലാ വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​രം കാ​യ​ലി​ൽ നി​ന്ന്​ ഉ​പ്പു​വെ​ള്ളം ക​യ​റി നെ​ൽ​കൃ​ഷി ന​ശി​ക്കാ​തി​രി​ക്കാ​നാ​യാ​ണ് ഇ​വി​ടെ കാ​രി​ക്കു​ഴി തോ​ടി​ന് കു​റു​കെ വ​ള്ള​ക്ക​ട​വ് സൂ​നാ​മി ഫ്ലാ​റ്റി​നു സ​മീ​പം ചീ​പ്പ് നി​ർ​മി​ച്ച​ത്.

തോ​ട്ടി​ൽ ഇ​പ്പോ​ൾ പാ​യ​ൽ ക​യ​റി​നി​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പാ​യ​ൽ നി​റ​ഞ്ഞാ​ൽ ഷ​ട്ട​ർ താ​ഴ്ത്തു​ക​യും ഉ​യ​ർ​ത്തു​ക​യും ചെ​യ്യു​ന്ന​ത് ദു​ഷ്ക​ര​മാ​കു​മെ​ന്നും തു​ട​ക്ക​ത്തി​ലേ പ​ദ്ധ​തി പാ​ഴാ​യി​പ്പോ​കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നു​മാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. വ​ല്ല​പ്പോ​ഴും ഉ​യ​ർ​ത്തു​ക​യും താ​ഴ്ത്തു​ക​യും ചെ​യ്തി​ല്ലെ​ങ്കി​ൽ തു​രു​മ്പെ​ടു​ത്ത് നാ​ശ​മാ​കാ​ൻ കാ​ര​ണ​മാ​കു​മെ​ന്നാ​ണ് പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salt waterShutter
News Summary - the lakhs of rupees worth shutter destroying
Next Story