മില്ലിൽ വെച്ച് പന്ത്രണ്ടുകാരനോട് ലൈംഗിക അതിക്രമം: പ്രതി പിടിയിൽ
text_fieldsസിയാദ്
ഇരവിപുരം: പന്ത്രണ്ടുകാരനെതിരെ ലൈംഗിക അതിക്രമം നടത്തിയ ആൾ പൊലീസ് പിടിയിലായി. ഇരവിപുരം കൈയാലയ്ക്കൽ സംസംനഗർ - 92 അൽ അമീൻ മൻസിലിൽ സിയാദ് (45) ആണ് പിടിയിലായത്.
ചകിരിക്കടയിലുള്ള മില്ലിൽ അരിയാട്ടാനായി എത്തിയ ബാലനെയാണ് ലൈംഗിക അതിക്രമത്തിനിരയാക്കിയത്. മില്ലിനകത്തെ മുറിയിലെത്തിച്ച കുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കവെ കുട്ടി നിലവിളിക്കുകയും റൂമിൽനിന്ന് ഇറങ്ങിയോടുകയും ചെയ്തു.
തുടർന്ന് വീട്ടിലെത്തിയ ബാലൻ മാതാപിതാക്കളോട് സംഭവം വിവരിച്ചു. മാതാപിതാക്കളുടെ പരാതിയെതുടർന്ന് ഇരവിപുരം പൊലീസ് പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. വീട്ടിൽനിന്നാണ് പ്രതിയെ പിടികൂടിയത്.
ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാറിെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജെ. ജയേഷ്, അരുൺഷാ, എ.എസ്.ഐ ഷാജി, സി.പി.ഒ രാജേഷ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

