Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒളിവിൽ കഴിഞ്ഞ പീഡനക്കേസ്​ പ്രതിയെ പിടികൂടി

text_fields
bookmark_border
ഒളിവിൽ കഴിഞ്ഞ പീഡനക്കേസ്​ പ്രതിയെ പിടികൂടി
cancel
camera_alt

സുഭാഷ്

ഇരവിപുരം: പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ യുവാവിനെ ഇരവിപുരം പൊലീസ് ഒളിത്താവളത്തിൽ നിന്നും പിടികൂടി.

പടീറ്റതിൽ വീട്ടിൽ സുഭാഷിനെയാണ് (34) പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. ശേഷം ഒളിവിൽ പോയ പ്രതി പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.

സിറ്റി സൈബർ സെല്ലി​െൻറ സഹായത്തോടെ കൊല്ലം എ.സി.പി പ്രദീപ് കുമാറി​െൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മാവേലിക്കര ചുനക്കരയിൽ പ്രതി ഒളിവിൽ കഴിയുന്നതായി സൂചന ലഭിച്ചക്കുകയായിരുന്നു.

തുടർന്ന് ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ കെ. വിനോദി​െൻറ നേതൃത്വത്തിൽ എസ്.ഐമാരായ ബിനോദ് കുമാർ, ദീപു, പ്രൊബേഷനറി എസ്.ഐ അഭിജിത്ത്, ജി.എസ്‌.ഐ‌ ആൻറണി, സി.പി.ഒ സാബിത്ത് എന്നിവരടങ്ങിയ സംഘമാണ്​ പ്രതിയെ പിടികൂടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story