വനിതാ സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
text_fieldsബൈജു
ഇരവിപുരം: വോട്ടഭ്യർഥന നടത്തുന്നതിനിടെ വനിതാ സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ഇരവിപുരം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപെട്ടയാളുമായ മുള്ളുവിള ഹരിശ്രീ നഗർ വാറുതുണ്ടിൽ ബൈജു (42) ആണ് അറസ്റ്റിലായത്.
ഞായറാഴ്ചയാണ് വനിതാ സ്ഥാനാർഥിക്കുനേരേ ഇയാൾ അസഭ്യവർഷം നടത്തി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചത്. ഏതാനും ദിവസം മുമ്പ് ജയിലിൽനിന്ന് പുറത്തിറങ്ങിയ ഇയാൾ കൂനമ്പായിക്കുളം ഭാഗത്ത് ആയുധങ്ങളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പാലത്തറ കമ്യൂണിറ്റി ഹെൽത്ത് സെൻററിലെ ഡോക്ടറെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും റിട്ട.ഇ.എസ്.ഐ ജീവനക്കാരെൻറ പണം തട്ടിയെടുക്കുകയും ചെയ്തിരുന്നു.
തുടർന്നാണ് ഇരവിപുരം എസ്.എച്ച്.ഒ വിനോദിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് കൊച്ചുകൂനമ്പായിക്കുളത്തുെവച്ച് ഇയാളെ സാഹസികമായി പിടികൂടിയത്.
കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലുള്ള ഡിറ്റൻഷൻ സെൻററിൽ പ്രവേശിപ്പിച്ചപ്പോൾ അവിടെയും ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അടിച്ചുതകർക്കുകയും ചെയ്തു. ഇതിെൻറ പേരിലും കേസെടുത്തു. ഇരവിപുരം എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ്കുമാർ, നിത്യാസത്യൻ, അഭിജിത്ത്, എ.എസ്.ഐമാരായ ജയപ്രകാശ്, ഷാജി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

