Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightEravipuramchevron_rightമയക്കുമരുന്നു വ്യാപാര...

മയക്കുമരുന്നു വ്യാപാര സംഘത്തിലെ മൂന്നു പേരെ പിടികൂടി

text_fields
bookmark_border
മയക്കുമരുന്നു വ്യാപാര സംഘത്തിലെ മൂന്നു പേരെ പിടികൂടി
cancel
camera_alt

പിടിയിലായ പ്രതികൾ

ഇരവിപുരം: ലൈബ്രറി പ്രവർത്തകരെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ മയക്കുമരുന്നു വ്യാപാര സംഘത്തിൽപ്പെട്ട മൂന്നു പെരെ ഇരവിപുരം പൊലീസ് പിടികൂടി. പ്രതികളെ പിടികൂടുന്നതിനിടയിൽ പൊലീസ് സംഘത്തിൽപ്പെട്ട ഒരു എസ്.ഐക്ക്​ പരിക്കേറ്റു. ഇരവിപുരം എസ്.ഐ. ദീപുവിനാണ് പരിക്കേറ്റത്.

വാളത്തുംഗൽ വയനക്കുളം ബാപ്പുജി നഗർ 186 കിഴക്കേവീട്ടിൽ സബീർ (26), ചാത്തന്നൂർ മീനാട് താഴം വടക്ക് റോയൽ ആശുപത്രിക്ക്​ സമീപം വയലിൽ പുത്തൻവീട്ടിൽ ആഷിക്ക് (20), പഴയാറ്റിൻകുഴി സക്കീർ ഹുസൈൻ നഗർ 155 അലി മൻസിലിൽ നിഷാദ് (30) എന്നിവരെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവോണ ദിവസം രാത്രി പത്തരയോടെ വാളത്തുംഗൽ ലിയോ ക്ലബ്ബിന് സമീപത്തായിരുന്നു സംഭവങ്ങളുടെ തുടക്കം. ലിയോ ക്ലബ്ബിൽ കോവിഡ്​ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ അവലോകനം നടക്കു​േമ്പാൾ പുറത്തു നിന്നുള്ള ചില യുവാക്കൾ സംശയകരമായ സാഹചര്യത്തിൽ ഇവിടെ കാണപ്പെട്ടതിനെ ലൈബ്രറി പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം സംഘടിച്ചെത്തിയ സംഘം മന്നം മെമ്മോറിയൽ എച്ച്.എസ്.എസിന് സമീപം ലിയോനഗർ നാല് ശ്രീഭവനിൽ ശ്രീജിത്ത് ഉൾപ്പടെ ഏതാനും പെരെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു.

സംഭവമറിഞ്ഞെത്തിയ പൊലീസ് ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ വിനോദ് കെ.യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും അന്വേഷണം ഊർജിതമാക്കുകയുമായിരുന്നു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് സിറ്റി സൈബർ സെല്ലി​െൻറ സഹായത്തോടെ അന്വേഷണം നടത്തുന്നതിനിടെയാണ്​ പ്രതികളുടെ ഒളിത്താവളത്തെക്കുറിച്ച് ഇരവിപുരം സി.ഐക്ക്​ വിവരം ലഭിച്ചത്.

മയക്കുമരുന്നു സംഘത്തി​െൻറ താവളം പൊലീസ് വളഞ്ഞതറിഞ്ഞ് മതിൽ ചാടി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മയക്കുമരുന്ന് സംഘത്തിലെ പ്രധാനി ഉൾപ്പടെയുള്ളവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ചിറവയൽ ഭാഗത്ത് ആളൊഴിഞ്ഞ വീടും പുരയിടങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് മൊത്തവ്യാപാരം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെ വന്നു പോകുന്നവരെ പൊലീസ് നിരീക്ഷിച്ചു വരികയാണ്. ഇരവിപുരം എസ്.ഐ അനീഷ് എ.പി., ദീപു, എ.എസ്.ഐ ഷിബു ജെ.പീറ്റർ, സി.പി.ഒ.വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iravipuram
Next Story