അനധികൃത വൈൻ നിർമാണ കേന്ദ്രത്തിൽ പരിശോധന
text_fieldsഅനധികൃത വൈൻ നിർമാണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയ വൈൻ
ഇരവിപുരം: അനധികൃത വൈൻ നിർമാണകേന്ദ്രത്തിൽനിന്ന് 3500 ലിറ്റർ വൈൻ എക്സൈസ് പിടികൂടി. പട്ടത്താനം സ്വദേശിയായ ഒരാളെ കസ്റ്റഡിയിലെടുത്തു. മാടൻനടയിലുള്ള ന്യൂ ഐശ്വര്യ നഗറിലെ വാടക വീട് കേന്ദ്രീകരിച്ചാണ് അനധികൃത വൈൻ നിർമാണം നടത്തിവന്നിരുന്നത്. കുപ്പികളിലാക്കിയ വൈൻ പെട്ടികളിൽ നിറച്ചനിലയിലായിരുന്നു.
വൈൻ ഉൽപാദനത്തിനായുള്ള സാധനങ്ങളും ടാങ്കും കണ്ടെത്തിയിട്ടുണ്ട്. കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി. രാജു, ഗ്രേഡ് അസി.എക്സൈസ് ഇൻസ്പെക്ടർ ബി. സന്തോഷ്, പ്രിവന്റിവ് ഓഫിസർ പി. ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫിസർ ശ്യാംകുമാർ, വുമൺ സി.ഇ.ഒ സരിത, ഡ്രൈവർ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

