Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightEravipuramchevron_rightലഹരി ഉപയോഗം ചോദ്യം...

ലഹരി ഉപയോഗം ചോദ്യം ചെയ്തതിന്​ വീടുകയറി ആക്രമണം

text_fields
bookmark_border
ലഹരി ഉപയോഗം ചോദ്യം ചെയ്തതിന്​ വീടുകയറി ആക്രമണം
cancel
camera_alt

വീ​ടു​ക​യ​റി ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ജ​യ​ൻ​ത​മ്പി ആ​ശു​പ​ത്രി​യി​ൽ 

ഇ​ര​വി​പു​രം: വ​ഴി​യി​ൽ ല​ഹ​രി ഉ​പ​യോ​ഗം ന​ട​ത്തി​യ​ത് ചോ​ദ്യം​ചെ​യ്ത കു​ടും​ബ​ത്തെ വീ​ടു ക​യ​റി ആ​ക്ര​മി​ച്ചു. അ​ക്ര​മ​ണ​ത്തി​ൽ ഗൃ​ഹ​നാ​ഥ​​ന്​ പ​രി​ക്കേ​റ്റു. മ​യ്യ​നാ​ട്​ കാ​രി​കു​ഴി വ​യ​ലി​ൽ വീ​ട്ടി​ൽ ജ​യ​ൻ ത​മ്പി, ഭാ​ര്യ പ​ത്മി​നി, മ​ക​ൻ വി​ശാ​ഖ് എ​ന്നി​വ​രെ​യാ​ണ് അ​ക്ര​മി സം​ഘം മ​ർ​ദി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​െ​ട​യാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ ജ​യ​ൻ ത​മ്പി​യെ കൂ​ട്ടി​ക്ക​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ര​വി​പു​രം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ജ​യ​ൻ ത​മ്പി​യു​ടെ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ൽ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തും അ​സ​ഭ്യം പ​റ​യു​ന്ന​തും കേ​ട്ട് ത​മ്പി​യു​ടെ മ​ക​ൻ ചോ​ദ്യം ചെ​യ്ത​തി​െൻറ പേ​രി​ലാ​ണ് യു​വാ​ക്ക​ൾ വീ​ട്ടി​ലെ​ത്തി അ​ക്ര​മം ന​ട​ത്തി​യ​ത്. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്തു.

കാ​രി​കു​ഴി വ​യ​ലി​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പം പാ​ല​ത്തി​ൽ പ​ര​സ്യ​മ​ദ്യ​പാ​ന​വും ല​ഹ​രി ഉ​പ​യോ​ഗ​വും കൂ​ടി വ​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ​ല​രും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും എ​ത്തു​ന്ന​വ​രാ​ണ്. സ​മാ​ന സം​ഭ​വ​ങ്ങ​ൾ ഇ​തി​നു മു​മ്പ്​ പ​ല ത​വ​ണ ഉ​ണ്ടാ​യ​താ​യും പ​റ​യു​ന്നു.

സാ​മൂ​ഹി​ക​വി​രു​ദ്ധ​ശ​ല്യം കാ​ര​ണം സ്ത്രീ​ക​ൾ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പോ​ലും യാ​ത്ര ചെ​യ്യാ​ൻ മ​ടി​ക്കു​ന്നു. പൊ​ലീ​സ് ഈ ​സ്ഥ​ല​ത്ത് എ​ത്തു​ന്നി​െ​ല്ല​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug useHome invasion
News Summary - Home invasion for questioning drug use
Next Story