Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightEravipuramchevron_rightവീ​ട്ട​മ്മ​യു​ടെ...

വീ​ട്ട​മ്മ​യു​ടെ ശു​ചി​മു​റി ദൃ​ശ്യം പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
വീ​ട്ട​മ്മ​യു​ടെ ശു​ചി​മു​റി ദൃ​ശ്യം പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്​​റ്റി​ൽ
cancel
camera_alt

അ​നീ​ഷ്

ഇ​ര​വി​പു​രം: മൊ​ബൈ​ൽ കാ​മ​റ ഉ​പ​യോ​ഗി​ച്ച് വീ​ട്ട​മ്മ​യു​ടെ ശു​ചി​മു​റി ദൃ​ശ്യം പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ഇ​ര​വി​പു​രം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

അ​യ​ത്തി​ൽ സ്നേ​ഹാ​ന​ഗ​ർ 88 കാ​വു​ങ്ങ​ൽ​കി​ഴ​ക്ക​തി​ൽ​നി​ന്ന്​ പു​ന്ത​ല ത്താ​ഴം മം​ഗ​ല​ത്ത് ന​ട​ക്ക​ടു​ത്ത് സ​ഹ​ക​ര​ണ ബാ​ങ്കി​ന് സ​മീ​പം ശ്രീ​വ​ത്സ​ത്തി​ൽ അ​നീ​ഷ് (28) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ഇ​യാ​ൾ ശു​ചി​മു​റി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച​ത്.

സം​ഭ​വം പു​റ​ത്താ​യ​തോ​ടെ ഒ​ളി​വി​ൽ​പോ​യ ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി ഇ​ര​വി​പു​രം എ​സ്.​എ​ച്ച്.​ഒ കെ. ​വി​നോ​ദി​െൻറ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത ഉ​ൾ​പ്പെ​ട്ട പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു.

സൈ​ബ​ർ സെ​ല്ലി​െൻറ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യു​ടെ സു​ഹൃ​ത്തു​ക്ക​ളു​ടെ ഫോ​ൺ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ര​വി​പു​രം വ​നി​ത എ​സ്.​ഐ നി​ത്യ സ​ത്യ​ൻ, എ​സ്.​ഐ​മാ​രാ​യ എ.​പി. അ​നീ​ഷ്, ബി​നോ​ദ്, ദീ​പു, പ്രൊ​ബേ​ഷ​ന​റി എ​സ്.​ഐ അ​ഭി​ജി​ത്ത്, സി.​പി.​ഒ വി​നു വി​ജ​യ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ൾ ഇ​തി​നു​മു​മ്പ് ഇ​ത്ത​ര​ത്തി​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച മൊ​ബൈ​ൽ ഫോ​ൺ പൊ​ലീ​സ് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി അ​യ​ച്ചു. ദൃ​ശ്യ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട വീ​ട്ട​മ്മ ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestedhidden cameraSpy scandal
News Summary - hidden camera to capture housewife youth arrested
Next Story