Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightEravipuramchevron_rightഇരുചക്രവാഹനങ്ങളിലെ...

ഇരുചക്രവാഹനങ്ങളിലെ ഇന്ധനം ഉൗറ്റുന്ന രണ്ടുപേർ പിടിയിൽ

text_fields
bookmark_border
ഇരുചക്രവാഹനങ്ങളിലെ ഇന്ധനം ഉൗറ്റുന്ന രണ്ടുപേർ പിടിയിൽ
cancel
camera_alt

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

ഇ​ര​വി​പു​രം: അ​ർ​ധ​രാ​ത്രി​യി​ൽ ബൈ​ക്കു​ക​ളി​ൽ സ​ഞ്ച​രി​ച്ച്​ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് പെ​ട്രോ​ൾ ഊ​റ്റി ക​ട​ക്കു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ ഇ​ര​വി​പു​രം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

വ​ട​ക്കേ വി​ള മു​ള്ളു​വി​ള മൈ​ത്രി ന​ഗ​ർ 20 ക​ട​കം​പ​ള്ളി വീ​ട്ടി​ൽ സെ​യ്ദ​ലി (20), പ​ട്ട​ത്താ​നം ചേ​രി​യി​ൽ മ​ക്കാ​നി പീ​പ്പി​ൾ​സ് ന​ഗ​ർ 102 മേ​ഴ്സി വി​ല്ല​യി​ൽ അ​ല​ൻ (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

സെ​യ്ദ​ലി അ​ടി​പി​ടി​ക്കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി എ​ൻ.​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര​െൻറ ബൈ​ക്കി​ൽ​നി​ന്ന് പെ​ട്രോ​ൾ ഊ​റ്റ​വെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കും പെ​ട്രോ​ൾ ഊ​റ്റി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യു​ള്ള കു​പ്പി​ക​ളും മ​റ്റും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

പാ​ല​ത്ത​റ, ത​ട്ടാ​മ​ല, മു​ള്ളു​വി​ള, ശ്രീ​രാ​മ​പു​രം ഭാ​ഗ​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലി​രി​ക്കു​ന്ന ബൈ​ക്കു​ക​ളി​ൽ നി​ന്ന്​ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പെ​ട്രോ​ൾ ഊ​റ്റി​ക്കൊ​ണ്ടു​പോ​കു​ന്ന​ത് പ​തി​വാ​യി.

ഇ​ര​വി​പു​രം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ് കെ, ​എ​സ്.​ഐ അ​നീ​ഷ് എ​ന്നി​വ​ർ​ക്ക് ല​ഭി​ച്ച നി​ര​വ​ധി പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ത്രി കാ​ല നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു.

എ​സ്.​ഐ ദീ​പു, സി.​പി.​ഒ സാ​ബി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ട്രോ​ളി​ങ്​ ന​ട​ത്ത​വെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arresteravipuramfuel theft
Next Story