Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightEravipuramchevron_rightപൊലീസിൽ പരാതി...

പൊലീസിൽ പരാതി നൽകിയതിന് ആക്രമണം; പ്രതി പിടിയിൽ

text_fields
bookmark_border
പൊലീസിൽ പരാതി നൽകിയതിന് ആക്രമണം; പ്രതി പിടിയിൽ
cancel
camera_alt

ഹെ​മി​ൻ

ഇ​ര​വി​പു​രം: പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​െൻറ പേ​രി​ൽ വീ​ട്ട​മ്മ​യു​ടെ കൈ ​ത​ല്ലി​യൊ​ടി​ക്കു​ക​യും മ​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലെ പ്ര​തി​യെ ഇ​ര​വി​പു​രം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ഇ​ര​വി​പു​രം വ​ട​ക്കും​ഭാ​ഗം വ​ള്ള​ക്ക​ട​വ് സൂ​നാ​മി ഫ്ലാ​റ്റ് ബ്ലോ​ക്ക് ന​മ്പ​ർ അ​ഞ്ച് ഫ്ലാ​റ്റ് എ​ട്ടി​ൽ ഹെ​മി​ൻ (27) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്​​തു.

ഇ​ക്ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് വൈ​കീ​ട്ട് ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​ട​കു​ന്നം ല​ക്ഷം​വീ​ട് കോ​ള​നി​ക്ക​ടു​ത്തു​ള്ള പു​ര​യി​ട​ത്തി​ൽ സം​ഘം ചേ​ർ​ന്ന് മ​ദ്യ​പി​ക്കു​ന്ന​ത്​ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ വീ​ട്ട​മ്മ​യും കു​ടും​ബ​വും വി​ല​ക്കു​ക​യും പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​െൻറ വൈ​രാ​ഗ്യ​മാ​ണ് വീ​ടു​ക​യ​റി ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

ബു​ധ​നാ​ഴ്​​ച ഒ​ളി​വി​ൽ പോ​കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പ്ര​തി​യെ പൊ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​ര​വി​പു​രം എ​സ്.​എ​ച്ച്.​ഒ ധ​ർ​മ​ജി​ത്ത്, എ​സ്.​ഐ​മാ​രാ​യ ദീ​പു, ഷെ​മീ​ർ, സൂ​ര​ജ്, അ​ജി​ത് കു​മാ​ർ, ദി​നേ​ശ്, ഷാ​ജി, സി.​പി.​ഒ​മാ​രാ​യ സ​ന്ദീ​പ്, അ​ജി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പോ​ക്സോ ഉ​ൾ​െ​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഹെ​മി​നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaulteravipurampolice
News Summary - Assault for filing police complaint; Defendant arrested
Next Story