മാലിന്യ സംസ്കരണ നിയമലംഘനം തടയാന്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്
text_fieldsകൊല്ലം: ജില്ലയിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തി നടപടി സ്വീകരിക്കാന്‍ പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിനെ രൂപത്കരിച്ചു. ജില്ലയെ രണ്ട് മേഖലകളായി തിരിച്ചാണ് സ്ക്വാഡുകള്‍. ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തല്‍, അനധികൃതമായി തള്ളിയ മാലിന്യം പിടിച്ചെടുക്കല്‍, നിരോധിത പ്ലാസ്റ്റിക്ക് ഉൽപന്നങ്ങളുടെ സംഭരണം, വിൽപന എന്നിവക്കെതിരെ നടപടി സ്വീകരിക്കല്‍ തുടങ്ങിയവയാണ് സ്ക്വാഡിന്റെ ചുമതല.
തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് പിഴ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ല ജോയന്റ് ഡയറക്ടര്‍ ഡി. സാജു അറിയിച്ചു. തദ്ദേശസ്വയംഭരണവകുപ്പ് ജില്ല ജോയിന്റ് ഡയറക്ടര്‍ ചെയര്‍മാനും ജില്ല ശുചിത്വമിഷന് കോഓഡിനേറ്റര്‍ ജില്ല നോഡല്‍ ഓഫിസറുമായി ജില്ല തല സെക്രട്ടേറിയറ്റ് നിലവില്‍ വന്നു. ഇന്റേണല്‍ വിജിലന്‍സ് വിഭാഗത്തില്‍നിന്ന് ജൂനിയര്‍ സൂപ്രണ്ട് പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കും ടീം ലീഡര്‍.
ജില്ല ശുചിത്വമിഷന് എന്‍ഫോഴ്സ്മെന്റ് ഓഫിസറും തദ്ദേശവകുപ്പ് ജോയന്റ് ഡയറക്ടറും നിശ്ചയിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥന്, അതത് തദ്ദേശസ്വയംഭരണ സ്ഥാപനപരിധിയിലെ പൊലീസ് ഓഫിസര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ സാങ്കേതിക വിദഗ്ധന്‍ എന്നിവര്‍ അടങ്ങിയതാണ് എന്‍ഫോഴ്സ്മെന്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.